സമ്മർ ബമ്പർ ടിക്കറ്റ് പുറത്തിറക്കി

തിരുവനന്തപുരം: ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബമ്പർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. ഇന്നലെ ഉച്ചയ്ക്ക് ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ചടങ്ങിലായിരുന്നു പ്രകാശനം. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില.

സമ്മാനങ്ങൾ കൃത്യമായി യഥാസമയം വിതരണം ചെയ്യുന്നതും പ്രവർത്തനത്തിലെ സുതാര്യതയുമാണ് കേരള ഭാഗ്യക്കുറിയുടെ വിജയത്തിന് പിന്നിലെന്ന് മന്ത്രി പറഞ്ഞു. എം.എൽ.എമാരായ ആന്റണി രാജു,വി.കെ.പ്രശാന്ത്,ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.


Source link
Exit mobile version