BUSINESS
പുതുതായി കിട്ടുന്ന ഇന്‍കം ടാക്‌സ് ലാഭം ഉപയോഗിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കാം

12 ലക്ഷം രൂപവരെ മാത്രം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഏപ്രില്‍ മുതല്‍ ലഭിക്കുന്ന ആദായ നികുതി ഇളവ് പാഴാക്കാതെ നിക്ഷേപമാക്കി മാറ്റാന്‍ തയ്യാറുണ്ടോ. അപ്രതീക്ഷിതമായി കിട്ടിയ ഈ ലാഭം വിവിധ മാര്‍ഗങ്ങളടങ്ങിയ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയില്‍ ലോക്ക് ഇന്‍ ചെയ്യാന്‍ തയാറാകുന്ന ഇടത്തരം ശമ്പള വരുമാനക്കാര്‍ക്ക് മുന്നില്‍ ലക്ഷങ്ങളുടെ പണക്കിലുക്കമാണ് കാത്തിരിക്കുന്നത്. പണം ലാഭിക്കുന്നത് പുതുതായി വരുമാനം ഉണ്ടാക്കുന്നതിന് തുല്യമാണ് എന്നാണല്ലോ പറയാറുള്ളത്. അതുകൊണ്ട് ഇപ്പോഴത്തെ പ്രഖ്യാപനമനുസരിച്ച് ന്യൂ ടാക്‌സ് റെജിം തിരഞ്ഞെടുത്തിരിക്കുന്ന 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള ശമ്പള വരുമാനക്കാര്‍ക്ക് ഏപ്രില്‍ മുതല്‍ ശമ്പളത്തില്‍ നിന്ന് ടിഡിഎസ് അഥവാ ടാക്‌സ് ഡിഡക്റ്റഡ് അറ്റ് സോഴ്‌സ് പിടുത്തം ഉണ്ടാകില്ല.
Source link