റീപോ നിരക്ക് കുറയും, എത്രയെന്ന് നാളെയറിയാം

സമ്പദ് വ്യവസ്ഥയിൽ പ്രത്യേകിച്ച ബാങ്കുകളുടെ കൈയ്യിൽ പണം ആവശ്യത്തിന് ഇല്ല എന്ന് പത്തു ദിവസ്സം മുമ്പാണ് കേന്ദ്ര ബാങ്ക് പറഞ്ഞത്. ഈ പ്രതിസന്ധി തരണം ചെയ്യുവാൻ കേന്ദ്ര ബാങ്ക് വിപണിയിൽ നേരിട്ട് ഇടപെടുകയും (OMO) ചെയ്തു. 1.5 ലക്ഷം കോടി രൂപയാണ് ഇത് വഴി പല ഘട്ടങ്ങളിലായും പലവിധ വഴികളിലൂടെയും വിപണിയിൽ എത്തുക. ഡിസംബറിലെ മോണിറ്ററി പോളിസി തീരുമാനത്തിൽ അമ്പത് ബേസിസ് പോയിന്റ് ക്യാഷ് റിസേർവ് റേഷ്യോ കുറച്ചുകൊണ്ട് 1.6 ലക്ഷം കോടി രൂപ ബാങ്കുകളുടെ കൈയ്യിൽ എത്തിച്ചതിന് ശേഷമാണ് ഈ വിപണി ഇടപെടലും കൂടുതൽ പണം സമ്പദ് വ്യവസ്ഥയിലേക്ക് എത്തിക്കുന്നതും. അതിനർത്ഥം സ്വഭാവികമായ രീതിയിൽ ആവശ്യത്തിന് പണമൊഴുക്ക് രാജ്യത്ത് ഇല്ല എന്നാണ്. ജി ഡി പി വളർച്ച കണക്കുകൂട്ടിയ രീതിയിൽ എത്താത്തതിന്റെ പ്രധാന കാരണമായി സർക്കാർ പറയുന്നത് വിപണിയിൽ പണമൊഴുക്ക് ആവശ്യത്തിന് ഇല്ല എന്നതാണ്.
Source link