WORLD
പോലീസ് കാറിന് മുകളില്‍ കയറിനിന്ന് നഗ്നയായ യുവതി; ഇറാനിലെ ഡ്രസ് കോഡിനെതിരെ പ്രതിഷേധം

ടെഹ്‌റാന്‍: ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മഷാദില്‍ നിന്നുള്ള പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. നഗ്നയായ ഒരു യുവതി പോലീസ് കാറിന്റെ ബോണറ്റിന് മുകളില്‍ നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. തിരക്കുള്ള നഗരത്തില്‍ നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റിന് മുകളില്‍നിന്ന് തോക്കുധാരിയായ പോലീസുകാരനുനേരെ യുവതി ആര്‍ത്തുവിളിക്കുന്നതും വീഡിയോയില്‍ കാണാം. ധിക്കാരപരമായ ആംഗ്യം കാണിച്ച് യുവതി പിന്നീട് വിന്‍ഡ്ഷീല്‍ഡില്‍ ചാരിയിരിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ താഴെയിറക്കാന്‍ ശ്രമിച്ചിട്ടും മറ്റൊരു ഉദ്യോഗസ്ഥന്‍ ആയുധം എടുക്കാനായി വാഹനത്തിനുള്ളിലെത്തിയിട്ടും യുവതി താഴെയിറങ്ങാന്‍ വിസമ്മതിച്ചു. യുവതി നഗ്നയായതിനാല്‍ അവരെ കീഴടക്കി വിലങ്ങ് വെയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ മടിച്ചുവെന്നും യൂറോന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Source link