വനിതാ കായിക മത്സരങ്ങളില്‍ ഇനി ട്രാന്‍സ്‌ജെന്‍ഡറുകള്‍ വേണ്ട; ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്

വാഷിങ്ടണ്‍: വനിതാ കായികഇനങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ മത്സരിക്കുന്നത് വിലക്കി അമേരിക്ക. ഇതുമായി ബന്ധപ്പെട്ട എക്‌സിക്യുട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. വനിതാ കായികരംഗത്ത് നിന്ന് പുരുഷന്മാരെ പുറത്താക്കുകയെന്നതാണ് ഉത്തരവ്. ഹൈസ്‌കൂള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളിലെ കായികമത്സരങ്ങളേയാണ് പ്രധാനമായും ഉത്തരവ് ബാധിക്കുക. ഉത്തരവ് പ്രകാരം വനിതാ ടീമുകളില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ ഉള്‍പ്പെടുത്തുന്ന സ്‌കൂളുകള്‍ക്കുള്ള ഫണ്ടുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിഷേധിക്കാം. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കായികമേഖലകളില്‍ ന്യായമായ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന വിദ്യാഭ്യാസ പരിപാടികളിലേക്കുള്ള ഫണ്ട് റദ്ദാക്കുകയെന്നത് യു.എസ്സിന്റെ നയമാണ്. ഇത്തരത്തില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് സ്ത്രീകളെയും പെണ്‍കുട്ടികളെയും നിശബ്ദരാക്കുകയും അവരുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
Source link