BUSINESS

GOLD PRICE RECORD സ്വർണവില കത്തുന്നു! കേരളത്തിൽ ഇന്നും തകർന്ന് റെക്കോർഡ്; പണിക്കൂലിയും ജിഎസ്ടിയും ചേർന്നാ‌ൽ വില ഇങ്ങനെ


കേരളത്തിൽ സ്വർണവില അനുദിനം റെക്കോർഡ് തകർത്ത് മുന്നേറുന്നു. ഇന്നും ഗ്രാമിന് 25 രൂപ വർധിച്ച് വില 7,930 രൂപയായി. 200 രൂപ ഉയർന്ന് പവന് വില 63,440 രൂപ. സ്വർണാഭരണം വാങ്ങുമ്പോൾ ഈ വിലയ്ക്കൊപ്പം ജിഎസ്ടി (3%), ഹോൾമാർക്ക് ഫീസ് (53.10 രൂപ), പണിക്കൂലി എന്നിവയും നൽകണം. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 3 മുതൽ 30% വരെയൊക്കെയാകാം.മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ പോലും ഇന്നൊരു പവൻ ആഭരണം വാങ്ങാൻ കേരളത്തിൽ 68,665 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,584 രൂപയും. വിവാഹാവശ്യത്തിന് ഉൾപ്പെടെ വലിയ അളവിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കാണ് ഈ വിലക്കയറ്റം വൻ പ്രതിസന്ധിയാകുന്നത്. രണ്ടുപവന്റെ താലിമാല വാങ്ങാൻ പോലും ഒന്നരലക്ഷം രൂപയോളം കൈയിൽ കരുതേണ്ട സ്ഥിതി.


Source link

Related Articles

Back to top button