INDIALATEST NEWS

കശ്മീർ ഉൾപ്പെടെ ചർച്ച ചെയ്ത് തീർക്കാമെന്ന് പാക്കിസ്ഥാൻ


ഇസ്‍ലാമാബാദ് ∙ കശ്മീർ ഉൾപ്പെടെ ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും ചർച്ചയിലൂടെ പരിഹരിക്കാൻ പാക്കിസ്ഥാൻ തയാറാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. മുസാഫറാബാദിൽ കശ്മീർ ഐക്യദാർഢ്യദിനാചരണത്തിന്റെ ഭാഗമായി പാക്കധിനിവേശ കശ്മീരിലെ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു    അദ്ദേഹം. 2019 ഓഗസ്റ്റ് 5ലെ നടപടിയിൽനിന്ന് ഇന്ത്യ പുറത്തുകടന്ന് ചർച്ചകളിലൂടെ പരിഹാരത്തിനു ശ്രമിക്കണം – കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയത് ഓർമിപ്പിച്ച് അദ്ദേഹം പറഞ്ഞു. യുഎൻ പ്രമേയം അനുസരിച്ച് കശ്മീരിലെ ജനങ്ങൾക്ക് സ്വയംനിർണയാവകാശം നൽകണമെന്നും ആവശ്യപ്പെട്ടു.


Source link

Related Articles

Back to top button