INDIA

അന്ന് തള്ളിപ്പറഞ്ഞു, ഇന്ന് ‘തള്ളൽ’; ഇന്ത്യൻ എഐ സാധ്യത പ്രകീർത്തിച്ച് സാം ആൾട്മാൻ

അന്ന് തള്ളിപ്പറഞ്ഞു, ഇന്ന് ‘തള്ളൽ’; ഇന്ത്യൻ എഐ സാധ്യത പ്രകീർത്തിച്ച് സാം ആൾട്മാൻ |മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Sam Altman | Ashwini Vaishnaw | Sam Altman | OpenAI – Sam Altman’s U-Turn: From dismissing to praising Indian AI | India News, Malayalam News | Manorama Online | Manorama News

അന്ന് തള്ളിപ്പറഞ്ഞു, ഇന്ന് ‘തള്ളൽ’; ഇന്ത്യൻ എഐ സാധ്യത പ്രകീർത്തിച്ച് സാം ആൾട്മാൻ

മനോരമ ലേഖകൻ

Published: February 06 , 2025 03:07 AM IST

1 minute Read

Mike Coppola/Getty Images/AFP

ന്യൂഡൽഹി ∙ 2023 ലെ സന്ദർശനത്തിൽ ഇന്ത്യൻ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സ്റ്റാർട്ടപ്പുകൾ ചാറ്റ് ജിപിടിയോടു മത്സരിക്കുന്നതിനെ ‘പ്രതീക്ഷയ്ക്കു വകയില്ലാത്തത്’ എന്നു പരിഹസിച്ച ഓപ്പൺഎഐ സ്രഷ്ടാവ് സാം ആൾട്മാൻ ഇന്നലെ രാജ്യത്തിന്റെ എഐ ശ്രമങ്ങളെ വാനോളം പ്രകീർത്തിച്ചു. ഡൽഹിയിൽ ഐടി മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തിയ ആൾട്മാൻ ഇന്ത്യയുടെ ശ്രമങ്ങൾ ശരിയായ ദിശയിലാണെന്ന് പറഞ്ഞു.   

ഇന്ത്യൻ എഐ മിഷന്റെ കീഴിൽ ചാറ്റ് ജിപിടിക്കും ഡീപ്സീക്കിനും ബദലായി എഐ മോഡൽ വികസിപ്പിക്കുമെന്നു കേന്ദ്രം പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് ആൾട്മാന്റെ പ്രതികരണം.

​ഇന്ത്യയ്ക്കുള്ള ഉപദേശമെന്തെന്ന ചോദ്യത്തിന്, ഇന്ത്യ നിലവിൽ ചെയ്യുന്നത് തൃപ്തികരമാണെന്നും അതിൽ മാറ്റങ്ങൾ ആവശ്യമില്ലെന്നും പറഞ്ഞു. അന്ന് ഗൂഗിൾ ഇന്ത്യ മുൻ എംഡി രാജൻ ആനന്ദത്തിന്റെ ചോദ്യത്തിനുള്ള ആൾട്മാന്റെ മറുപടിയിലാണ് വിവാദം പിറന്നത്. ​ടെക് മഹീന്ദ്ര സിഇഒ ആയിരുന്ന സി.പി ഗുർനാനി അടക്കമുള്ള പ്രമുഖർ പരാമർശത്തെ വിമർശിച്ചു.
ആൾട്മാന്റെ വെല്ലുവിളി ഗുർനാനി ഏറ്റെടുത്തു. 5 മാസത്തിനുള്ളിൽ ടെക് മഹീന്ദ്ര എഐ മോഡൽ വികസിപ്പിച്ചു. ഒരുകോടി ഡോളർ മുടക്കിൽ ഇന്ത്യൻ സ്റ്റാർട്ടപ്പിന് എഐ വിപണി പിടിക്കാൻ സാധ്യമാണോയെന്ന ചോദ്യത്തോടാണ് അന്നു പ്രതികരിച്ചതെന്ന് ആൾട്മാൻ ഇന്നലെ വിശദീകരിച്ചു. 

English Summary:
Sam Altman’s U-Turn: From dismissing to praising Indian AI

le5nbg1jg7sltkt1pf74se4ru mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-politics-leaders-ashwinivaishnaw mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-technology-sam-altman


Source link

Related Articles

Back to top button