ക്രിസ്‌മസ് – പുതുവത്സര ബമ്പർ ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചത് XD 387132 എന്ന നമ്പറിന്

തിരുവനന്തപുരം: ഇത്തവണത്തെ ക്രിസ്‌മസ് – പുതുവത്സര ബമ്പർ ഫലം പ്രഖ്യാപിച്ചു. XD 387132 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 20 കോടി രൂപ ലഭിച്ചത്. കണ്ണൂരിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. അനീഷ് എംവിയാണ് ഏജന്റ്. ഏജൻസി നമ്പർ C3789. XG 209286, XC 124583, XK 524144, XE 508599, XH 589440, XD 578394, XD 566622, XK 289137, XC 173582, XB 325009, XC 515987, XD 370820, XA 571412, XL 386518, XH 301330, XD 367274, XH 340460, XE 481212, XD 239953, XB 289525 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ലഭിച്ചത്. മൂന്നാം സമ്മാനതതിനായുള്ള നറുക്കെടുപ്പ് പുരോഗമിക്കുകയാണ്.
ഉച്ചയ്‌ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ ധനമന്ത്രി കെ ബാലഗോപാലാണ് നറുക്കെടുത്തത്. എം.എൽ.എമാരായ ആന്റണി രാജു, വി.കെ.പ്രശാന്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഇത് സർവകാല റെക്കോർഡാണ്. 50 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്‌തത്. 8.87 ലക്ഷം ടിക്കറ്റുകളുമായി പാലക്കാടാണ് വില്‍പനയില്‍ മുന്നില്‍. തിരുവനന്തപുരം ജില്ലയാണ് വിൽപ്പനയിൽ രണ്ടാം സ്ഥാനത്ത്. 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ ഇരുപത് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം.
Source link