BUSINESS

സ്വർണാഭരണ വിൽപനയിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യക്ക് ഒന്നാംസ്ഥാനം; നിക്ഷേപത്തിലും വൻ മുന്നേറ്റം


ലോകത്തെ ഏറ്റവും വലിയ സ്വർണാഭരണ വിപണിയെന്ന (Gold jewellery market) നേട്ടം ചൈനയെ കടത്തിവെട്ടി സ്വന്തമാക്കി ഇന്ത്യ. വേൾഡ് ഗോൾഡ് കൗൺസിലിന്റെ (World Gold Council) റിപ്പോർട്ടു പ്രകാരം 2024ൽ 563.4 ടണ്ണായിരുന്നു ഇന്ത്യയിലെ സ്വർണാഭരണ ഡിമാൻഡ് (Gold jewellery demand). ചൈനയിലേത് 479.3 ടൺ. കഴിഞ്ഞവർഷം ആഗോളതലത്തിൽ വിറ്റഴിഞ്ഞത് 1,877.1 ടൺ സ്വർണാഭരണങ്ങളായിരുന്നു. 2023ലെ 2,110.6 ടണ്ണിനേക്കാൾ 11% കുറഞ്ഞു.ഇന്ത്യയിലെ ഡിമാൻഡ് 2023ലെ 575.8 ടണ്ണിൽ നിന്ന് കഴിഞ്ഞവർഷം രണ്ടു ശതമാനം താഴ്ന്നു. ചൈനയിലെ ഡിമാൻഡ് കുറഞ്ഞത് 24 ശതമാനം. 2023ൽ ചൈനക്കാർ 630.2 ടൺ വാങ്ങിയിരുന്നു. കോവിഡ് പ്രതിസന്ധി ആഞ്ഞടിച്ച 2020നേക്കാളും താഴെയാണ് ചൈനയിലെ കഴിഞ്ഞവർഷത്തെ കണക്കെന്ന് റിപ്പോർട്ട് പറയുന്നു. 2024 കലണ്ടർ വർഷത്തെ അവസാന പാദമായ ഒക്ടോബർ-ഡിസംബറിൽ മാത്രം ചൈനയിലെ വിൽപന 148.4 ടണ്ണിൽ നിന്ന് 28% ഇടിഞ്ഞ് 106.2 ടണ്ണിൽ എത്തിയിരുന്നു. ഇതാണ്, 2024ലെ മൊത്തത്തിലുള്ള ഡിമാൻഡിനെ ബാധിച്ചത്. 


Source link

Related Articles

Back to top button