KERALAM
കശാപ്പിന് കൊണ്ടുവന്ന കാള വിരണ്ടോടി; ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: വിരണ്ടോടിയ കാളയുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു. തോട്ടവാരം സ്വദേശി ബിന്ദു കുമാരി (57) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് ബിന്ദു കുമാരിയെ കാള ആക്രമിച്ചത്. കാളയെ ആറ്റിങ്ങലിലെ അറവുശാലയിലേക്ക് കൊണ്ടുവന്നതായിരുന്നു.
വിരണ്ട് റോഡിലൂടെ ഓടിയ കാള ബിന്ദു കുമാരിയെ കുത്തിവിഴ്ത്തുകയായിരുന്നു. അടുത്തുണ്ടായിരുന്നവർ ഉടൻ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ബിന്ദുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് മരണം.
Source link