KERALAM

കൊല്ലത്ത് മേയർസ്ഥാനം പങ്കുവയ്‌ക്കുന്നതിൽ ധാരണ തെറ്റി, ഡെപ്യൂട്ടി മേയർ‌ കൊല്ലം മധു രാജിവച്ചു

കൊല്ലം: മേയർ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള ഉഭയകക്ഷി ധാരണ സിപിഎം പാലിച്ചില്ലെന്ന് ചൊല്ലി കൊല്ലത്ത് എൽഡിഎഫിൽ പൊട്ടിത്തെറി. കോർപറേഷൻ ‌ഡ‌െപ്യൂട്ടി മേയർ സ്ഥാനം സിപിഐ രാജിവച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധുവാണ് സ്ഥാനം രാജിവച്ചത്. അദ്ദേഹത്തോടൊപ്പം രണ്ട് സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനവും സിപിഐ രാജിവച്ചിട്ടുണ്ട്.

നിശ്ചിതകാലയളവിന് ശേഷം മേയർ സ്ഥാനം സിപിഎം നേതാവ് പ്രസന്ന ഏണസ്‌റ്റ് രാജിവയ്‌ക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഇന്ന് അവർ മേയർസ്ഥാനം രാജിവക്കാതായതോടെയാണ് പ്രശ്‌നം രൂക്ഷമായത്. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സവിത ദേവി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് അദ്ധ്യക്ഷൻ സജീവ് സോമൻ എന്നിവരുമാണ് മധുവിനൊപ്പം രാജിവച്ചത്.


Source link

Related Articles

Back to top button