BUSINESS
പലിശയിളവിന് ആർബിഐ, സർക്കാരും പ്രതീക്ഷയിൽ

ന്യൂഡൽഹി∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അപ്രതീക്ഷിതനീക്കങ്ങൾ വിനയായില്ലെങ്കിൽ, ഇന്നാരംഭിക്കുന്ന റിസർവ് ബാങ്ക് പണനയ സമിതിയോഗം (എംപിസി) പലിശനിരക്ക് 0.25 ശതമാനമെങ്കിലും കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തികലോകം.വെള്ളിയാഴ്ച രാവിലെ 10നാണ് പലിശനിരക്ക് പ്രഖ്യാപനം. അനുകൂല തീരുമാനമുണ്ടായാൽ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കുറയും. പുതിയ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര ചുമതലയേറ്റ ശേഷമുള്ള ആദ്യ യോഗമാണിത്.
Source link