ASTROLOGY

ഈ നാളുകാര്‍ മക്കളായി പിറന്നാല്‍ പിതാവിന് സര്‍വൈശ്വര്യം ഫലം


ജ്യോതിഷപ്രകാരം പലര്‍ക്കും പല ഫലങ്ങളുണ്ടാകും. 27 നാളുകാര്‍ക്കും പൊതുഫലങ്ങളുണ്ടാകും. എന്നാല്‍ അതേ സമയം ജാതകവശാല്‍ ഈ ഫലങ്ങള്‍ക്ക് വ്യത്യാസമുണ്ടാകുകയും ചെയ്യും. ജ്യോതിഷപ്രകാരം 27 നാളുകാരില്‍ ചില നാളുകാര്‍ മക്കളായി ജനിയ്ക്കുന്നത് പിതാവിന് നല്ല കാലം കൊണ്ടുവരുമെന്ന് പറയാം. ഇത് പൊതുഫലമാണ്. ജാതകപ്രകാരം വ്യത്യാസമുണ്ടാകുമെന്നത് പ്രധാനം.അശ്വതി, വിശാഖംഇതില്‍ ഒരു നക്ഷത്രമാണ് അശ്വതി. അശ്വതി നാളുകാര്‍ മക്കളായി ജനിച്ചാല്‍ ഇത് അച്ഛന് നല്ല കാലം കൊണ്ടുവരുമെന്ന് പറയാം. ഇവരുടെ ജനനത്തോടെ കുടുംബത്തിലും വ്യക്തിജീവിതത്തിലും ഉയര്‍ച്ചയുണ്ടാകും. വിശാഖം അടുത്ത നാളാണ്. ഇവര്‍ മക്കളായി ജനിച്ചാല്‍ സമ്പദ്ഭാഗ്യവും സര്‍വൈശ്വര്യവും അച്ഛന് ഫലമായി പറയാം. കുടുംബത്തിലും സന്തോഷവും ഭാഗ്യവും ഫലമായി പറയുന്നു. മകം, ചിത്തിരമക്കളായി ജനിച്ചാല്‍ പിതാക്കന്മാര്‍ക്ക് സര്‍വൈശ്വര്യവും സദ്ഫലവും നല്‍കുന്ന അടുത്ത നാളാണ് മകം. ഇവര്‍ മക്കളായി പിറന്നാല്‍ പിതാക്കന്മാര്‍ക്ക് വച്ചടി വച്ചടി ഉയര്‍ച്ച ഫലമായി പറയാം. ചിത്തിര ഇതില്‍ പെടുന്ന ഒന്നാണ്. മക്കളായി ജനിച്ചാല്‍ ഫലം നല്ലതുമാത്രം നല്‍കുന്ന ഒന്ന്. ഇവര്‍ മക്കളായി ജനിച്ചാല്‍ ജീവിതത്തില്‍ പിതാവിന് ഉയര്‍ച്ചയും ഭാഗ്യവും ഫലമായി പറയാം. അനിഴം, തൃക്കേട്ടഅനിഴം മക്കളായി പിറന്നാല്‍ പിതാവിന് സര്‍വ ഭാഗ്യവും ഐശ്വര്യവും ഫലമായി പറയാം. ഇവരുടെ കഷ്ടപ്പാടുകള്‍ തീര്‍ന്ന് ഭാഗ്യം കൊണ്ടുവരുന്ന ദിനങ്ങളിലേക്ക് അനിഴം നാളുകാര്‍ മക്കളായി പിറന്നാല്‍ സാധിയ്ക്കും. തൃക്കേട്ട ഇത്തരം നാളുകാരില്‍ ഒന്നാണ്. മക്കളായി പിറന്നാല്‍ ഈ നാളുകാര്‍ക്ക് പിതാവിന് സര്‍വൈശ്വര്യവും ഭാഗ്യവും ഫലമായി പറയുന്നു. ഇവര്‍ പിതാവിന് ഭാഗ്യവും കൊണ്ടാണ് ജാതരാകുന്നത് എന്നു പറയാം. ഉത്രം, പൂയംഉത്രം ഇതില്‍ പെട്ട അടുത്ത നാളാണ്. പിതാവിന് ഭാഗ്യവും ജീവിതത്തില്‍ ഉയര്‍ച്ചയുമായി വരുന്ന നാളുകാര്‍. ഇവര്‍ മക്കളായി പിറന്നാല്‍ സര്‍വൈശ്വര്യവും ഭാഗ്യവും ഫലമായി പറയാം. പൂയം അടുത്ത നാളാണ്. ഇവര്‍ മക്കളായി ജനിച്ചാല്‍ ജീവിതത്തില്‍ അടിക്കടി ഉയര്‍ച്ചയാണ് ഫലമെന്ന് പറയാം. ഇവരുടെ പിതാവിന് ഭാഗ്യവും ഉയര്‍ച്ചയും അഭിവൃദ്ധിയും ഉണ്ടാകുന്നു. പുണര്‍തം, ഉത്രട്ടാതിപുണര്‍തം ഇതില്‍ പെട്ട അടുത്ത നാളാണ്. പിതാവിന് ഉയര്‍ച്ചയുമായി വരുന്ന നാളുകാര്‍. ഈ നക്ഷത്രക്കാര്‍ മക്കളായി പിറന്നാല്‍ പിതാവിന്റെ കഷ്ടകാലത്തിന് അറുതിവരുന്നുവെന്ന് പറയാം. ഉത്രട്ടാതി അടുത്ത നക്ഷത്രം, പിതാവിന് ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുന്ന നാളുകാരാണ് ഇവര്‍. ജീവിതത്തില്‍ ഈ നാളുകാരായ മക്കള്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരുന്നു.


Source link

Related Articles

Back to top button