12 ലക്ഷം വരെ ശമ്പളം ഉള്ളവർ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണോ? അത്രയും വരുമാനത്തിനും പൂർണ നികുതി ഇളവ് ഉണ്ടോ?


കേന്ദ്ര ബജറ്റ് 2025-26 പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ നികുതി രഹിത വരുമാന പരിധി 12 ലക്ഷം രൂപയായി ഉയർത്തിയതോടെ,12 ലക്ഷത്തിൽ താഴെ വരുമാനമുള്ള നിരവധി ശമ്പളക്കാര്‍ ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യണോ വേണ്ടയോ എന്ന സംശയത്തിലാണ്.അതുപോലെ 12 ലക്ഷം നികുതി ഇളവിനെ ചുറ്റിപറ്റി ഒട്ടേറെ സംശയങ്ങളും ആളുകൾക്ക് ഉണ്ട്. 12 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികൾ നികുതി നൽകേണ്ടെന്ന് ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര ധനമന്ത്രി  പ്രസ്താവിച്ചു. എന്നാൽ 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് പൂർണ നികുതി ഇളവ് ഉണ്ടെന്നത് വ്യാപകമായി തെറ്റായി വ്യാഖ്യാനിക്കപ്പെട്ട കാര്യമാണ്. നിങ്ങൾ പ്രതിവർഷം 12 ലക്ഷം രൂപ സമ്പാദിക്കുന്നയാളാണെങ്കിൽ മൊത്തം വരുമാനം ഈ നികുതി സ്ലാബുകൾക്ക് കീഴിലാണ്.


Source link

Exit mobile version