ഒടുവിൽ തർക്കം; ഹോണ്ട-നിസാൻ ലയനനീക്കം പൊളിയുന്നു, ഓഹരികളിൽ മുന്നേറ്റം

ലോകത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളും ഈ രംഗത്തെ മുൻനിര ജാപ്പനീസ് ബ്രാൻഡുകളുമായ ഹോണ്ട മോട്ടോറും (Honda Motor) നിസാൻ മോട്ടോറും (Nissan Motor) തമ്മിലെ ലയനനീക്കം പൊളിയുന്നു. നിസാനെ ഉപകമ്പനിയാക്കി മാറ്റാനുള്ള നിബന്ധനകളാണ് ലയന ഉടമ്പടികളിലുള്ളതെന്നും ഇതു സ്വീകാര്യമല്ലെന്നും ചൂണ്ടിക്കാട്ടി നിസാനാണ് ലയനനീക്കത്തിൽ നിന്ന് പിന്മാറുന്നതെന്നാണ് സൂചന. നിസാന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഉടൻ ചേർന്ന് ലയനനീക്കം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചേക്കും.ജപ്പാനിലെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളാണ് ഹോണ്ട. നിസാൻ മൂന്നാമത്തെയും. ടൊയോട്ടയാണ് (Toyota) ഏറ്റവും വലിയ കമ്പനി. നിസാനും ഹോണ്ടയും ലയിച്ചാൽ, വിൽപനക്കണക്കിന്റെ അടിസ്ഥാനത്തിൽ പിറക്കുക ലോകത്തെ മൂന്നാമത്തെ വലിയ കാർ നിർമാണക്കമ്പനിയായിരിക്കും. ഹോണ്ട, നിസാൻ, നിസാന് 24% ഓഹരിപങ്കാളിത്തമുള്ള മറ്റൊരു പ്രമുഖ ജാപ്പനീസ് ബ്രാൻഡായ മിത്സുബിഷി (Mitsubishi) എന്നിവ തമ്മിൽ ലയിക്കുന്നത് സംബന്ധിച്ചായിരുന്നു ചർച്ചകൾ.
Source link