Exclusive Video വില്ലനല്ല ക്രെഡിറ്റ് സ്കോർ; തകർന്ന ക്രെഡിറ്റ് സ്‌കോര്‍ സ്വര്‍ണവായ്പയിലൂടെ തിരിച്ചുപിടിക്കാം


വായ്പ എടുക്കാന്‍ ആലോചിക്കുന്നവരെയും വായ്പ എടുത്ത് എപ്പോഴെങ്കിലും വീഴ്ച വരുത്തിയവരെയും എല്ലാം സംബന്ധിച്ച് വില്ലനാണ് ക്രെഡിറ്റ് സ്‌കോര്‍. എന്നാല്‍ ക്രെഡിറ്റ് സ്‌കോറിനെ ഒരിക്കലും വില്ലനായി കരുതരുതെന്നും എങ്ങനെ സുഹൃത്താക്കി മാറ്റാമെന്നാണ് ആലോചിക്കേണ്ടതെന്നും പറയുന്നു മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ്. ക്രെഡിറ്റ് സ്‌കോര്‍ ഒരിക്കലും ഒരു വില്ലന്‍ അല്ലെന്ന് തിരിച്ചറിയണം. അതിനെ എങ്ങനെ സുഹൃത്താക്കാം എന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ലോണിന് മാത്രമല്ല, കമ്പനികള്‍ ജോലിയുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് ഇന്ന് ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്ന പതിവുണ്ട്. എന്തിന് കല്യാണ ആലോചനയുടെ കാര്യത്തില്‍ പോലും ക്രെഡിറ്റ് സ്‌കോര്‍ ചോദിക്കുന്ന കാലമാണെന്ന തമാശകള്‍ വരുന്നു-അദ്ദേഹം പറയുന്നു.


Source link

Exit mobile version