KERALAM

വയനാട് പുനരധിവാസം: ദുരന്ത മേഖലയ്ക്ക് പുറത്ത് വീടുണ്ടെങ്കിൽ അർഹതയില്ല

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള മാനദണ്ഡം വിശദീകരിച്ച് സർക്കാർ ഉത്തരവായി. ദുരന്തബാധിത മേഖലയ്ക്ക് പുറത്ത് സുരക്ഷിതമായ സ്ഥലത്ത് വീടുള്ളവർക്ക് അർഹതയുണ്ടാവില്ല. അവർക്ക് വീട് നശിച്ചതിന് എസ്.ഡി.ആർ.എഫ്, സി.എം.ഡി.ആർ.എഫ് ഫണ്ടുകളിൽ നിന്നുള്ള നാലു ലക്ഷം രൂപയുടെ ദുരിതാശ്വാസ ധനസഹായത്തിന് മാത്രമേ ലഭിക്കൂ. ലയത്തിലെ താമസക്കാർക്ക് മറ്റെവിടെയങ്കിലും വീട് ഉണ്ടെങ്കിൽ പുനരധിവാസം അനുവദിക്കില്ല.

ദുരന്തമേഖലയിലെ വീടുകൾ വാടകയ്ക്ക് നൽകിയിട്ടുണ്ടെങ്കിൽ വാടകക്കാരന് പുതിയ വീടിന് അർഹതയുണ്ടായിരിക്കും. വാടകയ്ക്ക് വീട് നൽകിയ ആളിന് വേറെ വീടില്ലെങ്കിൽ മാത്രം അവർക്ക് വീട് നൽകും.

ലൈഫ് വീട് തകർന്നാലും

പുതിയ വീട്

1.ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ചിരുന്ന വീടുകൾ നശിച്ചെങ്കിൽ പുതിയ വീടുകൾ നൽകും. എൽ.എസ്.ജി.ഡി എൻജിനിയർ വീടുകളുടെ നിർമ്മാണത്തിന് ചെലവായ തുക എഴുതിത്തള്ളണം. ലൈഫ് മിഷൻ അല്ലാത്ത നിർമ്മാണങ്ങളുടെ കാര്യത്തിൽ നിർമ്മാണം നടക്കുന്ന വീടുകളുടെ ഭൂമി നഷ്ടപ്പെട്ടാലോ, സ്ഥലം നിരോധിതമേഖലയിലാണെങ്കിലോ പുനരധിവാസത്തിന് അർഹതയുണ്ടായിരിക്കും.

2.വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിലെ അംഗം ദുരന്തം നടക്കുന്ന സമയത്ത് പുറത്ത് ജോലിക്ക് പോയിരുന്നെങ്കിൽ, കുടുംബത്തിലെ മറ്റെല്ലാ അംഗങ്ങളും മരിച്ചാൽ പുനഃരധിവാസത്തിന് അർഹനാണ്. എന്നാൽ, മറ്റെവിടെയെങ്കിലും വീടുണ്ടെങ്കിലോ കുടുംബത്തിൽ എല്ലാവരും മരിച്ചില്ലെങ്കിലോ അർഹതയുണ്ടാവില്ല.

3.വാടക വീട്ടിൽ താമസിച്ചിരുന്ന മുതിർന്ന അംഗവും ഭാര്യയും ദുരന്തം നടന്ന സമയത്ത് പുറത്തായിരുന്നെങ്കിൽ, കുടുംബത്തിൽ മറ്റാരും ജീവിച്ചിരിപ്പില്ലെങ്കിൽ പുനരധവാസത്തിന് അർഹരാണ്.

3.കൂട്ടുകുടുംബങ്ങളിൽ താമസിച്ചിരുന്നവർക്ക് ഒന്നിലേറെ റേഷൻ കാർഡ് ഉണ്ടെങ്കിൽ കാർഡ് അടിസ്ഥാനത്തിൽ വീട് നൽകും. ഒരു റേഷൻ കാർഡിന് ഒരു വീട്.

4.നിരോധിതമേഖലയിലെ ഹോസ്പിറ്റൽ സ്റ്റാഫ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്ലാന്റേഷൻ ജീവനക്കാർക്ക് മറ്റെവിടെയും വീടില്ലെങ്കിൽ പുനഃരധിവാസത്തിന് അർഹതുണ്ട്.

5.സുരക്ഷിതമേഖലയിൽ ഭാഗികമായി വീടുകൾ തകർന്നവർക്ക് പുനഃരധിവാസം ഉണ്ടായിരിക്കില്ല. തകരാറിന്റെ അളവനുസരിച്ച് ദുരിതാശ്വാസ ധനസഹായം നൽകും.

6.വാണിജ്യ കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചിരുന്ന ആൾക്ക് പുനഃരധിവാസത്തിന് അർഹതയില്ല.

7.ഹോം സ്റ്റേ ആയി ഉപയോഗിച്ചിരുന്ന റസിഡൻഷ്യൽ കെട്ടിടങ്ങളിലെ ഉടമയ്ക്ക് വേറെ വീട് ഇല്ലെങ്കിൽ പുനഃരധിവാസം നൽകും.

8.സ‌ർവീസ് അപാർട്ട്മെന്റുകൾ പോലെ റസിഡൻഷ്യൽ കെട്ടിടങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിച്ചിരുന്ന ഉടമയ്ക്ക് മറ്റെവിടെയും വീടില്ലെങ്കിൽ പുനഃരധിവാസം നൽകും.


Source link

Related Articles

Back to top button