BUSINESS

യുഎസ്-ചൈന വ്യാപാരപ്പോര്: കേരളത്തിൽ ഇന്നും സ്വർണവിലയുടെ റെക്കോർഡ് തേരോട്ടം, വെള്ളിയും ‘പൊള്ളുന്നു’


ആഭരണപ്രേമികളെ സങ്കടത്തിലാഴ്ത്തി സ്വർണവില (Kerala Gold Price) ഇന്നും വമ്പൻ കയറ്റവുമായി റെക്കോർഡ് (Gold price record) തകർത്തു. കേരളത്തിൽ ഗ്രാമിന് 95 രൂപ കൂടി വില 7,905 രൂപയായി. പവന് 760 രൂപ വർധിച്ച് 63,240 രൂപ. രണ്ടും സർവകാല റെക്കോർഡ്. പവൻ 63,000 രൂപയും ഗ്രാം 7,900 രൂപയും മറികടന്നത് ചരിത്രത്തിലാദ്യം. 18 കാരറ്റ് സ്വർണവിലയും (18 carat gold) ഒറ്റയടിക്ക് ഇന്ന് 80 രൂപ കയറി 6,535 രൂപയെന്ന എക്കാലത്തെയും ഉയരത്തിലായി. വെള്ളിയും (Silver price) മുന്നേറുകയാണ്; ഇന്ന് ഗ്രാമിന് രണ്ടു രൂപ വർധിച്ച് 106 രൂപയിലാണ് വ്യാപാരം.രാജ്യാന്തരവിലയുടെ (spot gold) ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണക്കുതിപ്പ്. ഇന്നലെ രേഖപ്പെടുത്തിയ ഔൺസിന് 2,824 ഡോളർ എന്ന റെക്കോർഡിൽ നിന്ന് വില ഇന്ന് 2,857 ഡോളർ എന്ന പുതിയ ഉയരത്തിലെത്തി. പുറമേ, ഡോളറിനെതിരെ ഇന്ന് ഇന്ത്യൻ രൂപയുടെ മൂല്യം 6 പൈസയോളം ഇടിയുകയും ചെയ്തതോടെ കേരളത്തിലും വില കുതിക്കുകയായിരുന്നു. ഡോളർ ശക്തിപ്പെടുമ്പോൾ സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് കൂടും. ഇതാണ് ആഭ്യന്തര വിപണിയിൽ വിലക്കയറ്റത്തിന്റെ ആക്കം കൂട്ടുന്നത്.


Source link

Related Articles

Back to top button