KERALAM

എവിടെ തിരിഞ്ഞാലും ടോൾ കൊടുക്കണം,​ അറുപത് കി.മീ. ഇടവിട്ട് ടോൾ പ്ളാസ

തി​രു​വ​ന​ന്ത​പു​രം​:​അ​റു​പ​ത് ​കി​ലോ​മീ​റ്റ​റി​ന് ​ഒ​രു​ ​ടോ​ൾ​ ​എ​ന്ന​ ​ദേ​ശീ​യ​ ​പാ​ത​ ​അ​തോ​റി​ട്ടി​യു​ടെ​ ​മാ​ന​ദ​ണ്ഡം​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​കി​ഫ്ബി​ ​നി​‌​ർ​മ്മി​ച്ച​ ​റോ​ഡു​ക​ളി​ലും​ ​ടോ​ൾ​ ​പി​രി​ക്കാ​നാ​ണ് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​നീ​ക്കം.
കി​ഫ്ബി​ ​ഫ​ണ്ടി​ൽ​ ​നി​ന്ന് 50​ ​കോ​ടി​യി​ൽ​ ​കൂ​ടു​ത​ൽ​ ​രൂ​പ​ ​ചെ​ല​വ​ഴി​ച്ച് ​നി​ർ​മ്മി​ച്ച​ ​ഏ​ക​ദേ​ശം​ 150​ ​റോ​ഡു​ക​ളു​ണ്ട്.
എ​ൻ.​എ​ച്ച് 66​ൽ​ ​കാ​സ​ർ​കോ​ട് ​ത​ല​പ്പാ​ടി​ ​മു​ത​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​കാ​രോ​ടു​വ​രെ​യു​ള്ള​ 645​ ​കി​ലോ​മീ​റ്റ​ർ​ ​വി​ക​സ​നം​ ​പൂ​ർ​ത്തി​യാ​കു​മ്പോ​ൾ,10​ ​ടോ​ൾ​ ​പ്ലാ​സ​ക​ൾ​ ​തു​റ​ക്കാ​നാ​ണ് ​ദേ​ശീ​യ​പാ​ത​ ​അ​ധി​കൃ​ത​ർ​ ​തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.​ ​തി​രു​വ​ന​ന്ത​പു​രം​ ​തി​രു​വ​ല്ല​ത്ത് ​സ്ഥാ​പി​ച്ച​ ​ടോ​ൾ​ ​പ്ലാ​സ​യ്ക്കു​ ​പു​റ​മെ​യാ​ണി​ത്.
ഇ​തോ​ടെ​ ​എ​വി​ടേ​ക്ക് ​പോ​യാ​ലും​ ​ടോ​ൾ​ ​കൊ​ടു​ക്കേ​ണ്ട​ ​അ​വ​സ്ഥ​യി​ലാ​വും​ ​വാ​ഹ​ന​ ​ഉ​ട​മ​ക​ൾ.​എ​ൻ.​എ​ച്ചു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ത്തി​ ​പ്ര​ഖ്യാ​പി​ച്ച​ ​ഔ​ട്ട​ർ​ ​റിം​ഗ് ​റോ​ഡി​നും​ ​ടോ​ൾ​ ​ഉ​റ​പ്പാ​ണ്.
50​ ​കോ​ടി​ ​രൂ​പ​യി​ൽ​ ​കൂ​ടു​ത​ൽ​ ​നി​ർ​മ്മാ​ണ​ ​ചെ​ല​വ് ​വ​ന്ന​ ​പാ​ത​ക​ളി​ൽ​ ​ടോ​ൾ​ ​ഈ​ടാ​ക്ക​ണ​മെ​ന്ന​ ​കി​ഫ്ബി​യു​ടെ​ ​നി​ർ​ദേ​ശ​ത്തി​ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ,​ ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ,​ ​വ്യ​വ​സാ​യ​ മന്ത്രി​ ​പി.​രാ​ജീ​വ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്ത​ ​യോ​ഗം​ ​അം​ഗീ​കാ​രം​ ​ന​ൽ​കി​യി​രു​ന്നു.
ഈ​ ​നി​ർ​ദേ​ശം​ ​അ​തേ​പ​ടി​ ​മ​ന്ത്രി​സ​ഭ​യും​ ​അം​ഗീ​ക​രി​ച്ചാ​ൽ​ ​നൂ​റ്റ​മ്പ​ത് ​റോ​ഡു​ക​ളി​ലും​ ​പ​ണം​ ​കൊ​ടു​ത്ത് ​സ​ഞ്ച​രി​ക്കേ​ണ്ടി​ ​വ​രും.​ ​രാ​ജ്യ​ത്തുത​ന്നെ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വാ​ഹ​ന​ ​നി​കു​തി​ ​ഈ​ടാ​ക്കു​ന്ന​ ​സം​സ്ഥാ​ന​മാ​ണ് ​കേ​ര​ളം.

ഒരു യാത്രയിൽ പല ടോൾ,

ചരക്കുകൾക്ക് വിലകൂടും

# കാറിന് നൂറു രൂപയ്ക്കു മുകളിലാണ് ദേശീയ പാതകളിലെ ടോൾ നിരക്ക്. ചരക്ക് ലോറികൾക്ക് 500 രൂപയിലേറെയാണ് ഒരുവട്ടം കടന്നുപോകാനുള്ള നിരക്ക്. യാത്രയിലുടനീളം ഇടവിട്ട് ടോൾ കൊടുക്കേണ്ടിവരുമ്പോൾ, പച്ചക്കറി ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിക്കും. ടൂറിസ്റ്റ് ടാക്സികളുടെയും ബസുകളുടെയും നിരക്ക് കൂടുന്നത് വിനോദ സഞ്ചാരികളെയും ബാധിക്കും.

#ദേശീയപാത ഉപയോഗിക്കുന്ന ട്രാൻസ്പോർട്ട് ബസുകൾക്കും ടോൾ കൊടുക്കേണ്ടിവരും. കർണ്ണാടകയിൽ ടോൾ പാതകളിലൂടെ കടന്ന പോകുന്ന ട്രാൻസ്പോർട്ട് ബസുകളിൽ 20 രൂപ വരെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിരുന്നു.

എൻ.എച്ച് 66ൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രണ്ടുവീതവും ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒരോന്നുമാണ് ടോൾ പ്ലാസകൾ ഉണ്ടാവുക.

എൻ.എച്ച് 66ലെ

ടോൾ പ്ലാസകൾ

കാസർകോട്……………………………… പുല്ലൂർ പെരിയ
കണ്ണൂർ………………………………………..കല്യാശ്ശേരി
കോഴിക്കോട്……………………………… മാമ്പുഴ
മലപ്പുറം…………………………………….. വെട്ടിച്ചിറ
തൃശ്ശൂർ………………………………………..നാട്ടിക
എറണാകുളം……………………………. കുമ്പളം
ആലപ്പുഴ…………………………………….കൊമ്മാടി
കൊല്ലം………………………………………. ഓച്ചിറ, കല്ലുവാതുക്കലിൽ ശ്രീരാമപുരം
തിരുവനന്തപുരം……………………… തിരുവല്ലം (രണ്ടാമത്തെ സ്ഥലം നിശ്ചയിച്ചിട്ടില്ല)

കി​ഫ്ബി​ ​റോ​ഡു​ക​ൾ​ക്ക് ​ടോ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ​എ​ൽ.​ഡി.​എ​ഫ് ​യോ​ഗ​ത്തി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്തു.​ ​ വ​ൻ​കി​ട​ ​പ​ദ്ധ​തി​ക​ളി​ലൂ​ടെ​ ​കേ​ര​ള​ത്തി​ന്റെ​ ​വ​രു​മാ​നം​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തും.​ ​
ടി.​പി​ ​രാ​മ​കൃ​ഷ്ണ​ൻ
എൽ.ഡി​.എഫ്
ക​ൺ​വീ​ന​ർ


Source link

Related Articles

Back to top button