KERALAM

മമ്മൂക്കയുടെ കാരവാനിൽ പോയി; ഒരുമണിക്കൂറോളം അദ്ദേഹം സംസാരിച്ചത്

മമ്മൂക്ക എങ്ങനെയാണ് ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നതെന്ന് നേരിട്ട് കാണാൻ സാധിച്ചിട്ടുണ്ടെന്ന് നടൻ വിനീത്. വളരെ അനായാസകരമായിട്ടാണ് അദ്ദേഹം കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അത് നേരിട്ട് കാണുന്നത് വളരെ സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘മമ്മൂക്കയൊക്കെ ലെജൻ്സ് ആണ്. എപ്പോഴും ഇൻസ്‌പെയറിംഗാണ്. ഡൊമിനിക്കിന്റെ ലൊക്കേഷനിൽ മമ്മൂക്കയുമായി സംസാരിക്കാൻ സാധിച്ചു. ഒരു ദിവസം ഞാൻ അദ്ദേഹത്തെ വിഷ് ചെയ്യാൻ കാരവാനിൽ പോയതായിരുന്നു. അദ്ദേഹത്തിന്റെ പഴയ സിനിമകളെക്കുറിച്ചും, ഞാൻ ചെയ്ത സിനിമകളെക്കുറിച്ചും എംടി സാറിന്റെ പ്രൊജക്ടിനെക്കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചു.സംസാരം ഒരു മണിക്കൂറോളം നീണ്ടു. ലൊക്കേഷനിലെ എറ്റവും വലിയ ഓർമയാണത്.’- വിനീത് പറഞ്ഞു.

മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​ഗൗ​തം​ ​വാ​സു​ദേ​വ് ​മേ​നോ​ൻ​ ​സം​വി​ധാ​നം​ ചെയ്ത ചിത്രമാണ്​ ​ഡൊ​മി​നി​ക് ​ആ​ന്റ് ​ദ​ ​ലേ​ഡീ​സ് ​പ​ഴ്‌സ്. ഇന്നാണ് സിനിമ തീയേറ്ററുകളിലെത്തിയത്.​ കോമഡിക്കും പ്രാധാന്യം ഉള്ള ത്രില്ലർ ആയിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. വി​നീ​ത്,​ ​ഗോ​കു​ൽ​ ​സു​രേ​ഷ്,​ ​ലെ​ന,​ ​സി​ദ്ധി​ഖ്,​ ​വി​ജി​ ​വെ​ങ്ക​ടേ​ഷ്,​ ​വി​ജ​യ് ​ബാ​ബു​ ​എ​ന്നി​ങ്ങനെ വൻ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.​ ​ര​ച​ന​ ​ഡോ.​ ​സൂ​ര​ജ് ​രാ​ജ​ൻ,​ ​ഡോ.​ ​നീ​ര​ജ് ​രാ​ജ​ൻ.​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ആ​ണ് നി​ർ​മ്മാ​ണം.


Source link

Related Articles

Back to top button