KERALAM

നെന്മാറ ഇരട്ടക്കൊല; ചെന്താമരയുമായി തെളിവെടുപ്പ്, സ്ഥലത്ത് വൻ സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമരയുമായി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. ജനരോക്ഷം കണക്കിലെടുത്ത് വൻ സുരക്ഷയാണ് ഒരുക്കിയത്. സംഭവത്തെക്കുറിച്ച് പൊലീസിനോട് ചെന്താമര വിവരക്കുന്നുണ്ട്. പാ​ല​ക്കാ​ട് ​നെ​ന്മാ​റ​ ​പോ​ത്തു​ണ്ടി​ ​ബോ​യ​ൻ​കോ​ള​നി​യി​ലെ​ ​സു​ധാ​ക​ര​ൻ​ ​(56),​ ​അ​മ്മ​ ​ല​ക്ഷ്മി​ ​(78​)​ ​എ​ന്നി​വ​രെ​യാ​ണ് ​ ​ചെ​ന്താ​മ​ര​ ​ക്രൂ​ര​മാ​യി​ ​കൊ​ന്ന​ത്.​ വ്യ​ക്തി​ ​വൈ​രാ​ഗ്യ​മാ​യി​രു​ന്നു കൊലയ്ക്ക് കാരണം.

സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ ശേഷം വീടിന് പിന്നിലൂടെ രക്ഷപ്പെട്ട് നെൽപാടം കടന്ന് മലയിൽ കയറി. രാത്രിയിൽ വനമേഖലയിലെ പാറയുടെ ചുവട്ടിലായി കിടന്നു. രാത്രിയിൽ പൊലീസ് വാഹനത്തിന്റെ വരവും ആളുകൾ ടോർച്ച് തെളിച്ചതുമെല്ലാം കണ്ട് വീണ്ടും മലയുടെ മുകളിലേക്ക് മാറിയെന്നും തെളിവെടുപ്പിനിടെ ചെന്താമര അന്വേഷണ സംഘത്തിനോട് വിശദീകരിച്ചു. കനത്ത സുരക്ഷയിൽ മുക്കാൽ മണിക്കൂറോളം ചെന്താമരയുമായി തെളിവെടുപ്പ് നടത്തി. ശേഷം പ്രതിയെ ആലത്തൂർ ഡിവെെഎസ്പി ഓഫീസിലേക്ക് മാറ്റി. ഇന്ന് 12 മണിമുതൽ നാളെ ഉച്ചകഴിഞ്ഞ് മൂന്നുവരെ ചെന്താമരയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കും.


Source link

Related Articles

Back to top button