WORLD
അനധികൃത കുടിയേറ്റം: ട്രംപ് തിരിച്ചയക്കുന്നത് 205 ഇന്ത്യക്കാരെ; സൈനികവിമാനം നാളെ അമൃത്സറിൽ എത്തും

ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്റെ ഭാഗമായി യു.എസിലെ ട്രംപ് ഭരണകൂടം തിരിച്ചയച്ച 205 ഇന്ത്യക്കാരുമായുള്ള വിമാനം രാജ്യത്തെത്തുക ബുധനാഴ്ചയോടെയെന്ന് സൂചന. സി-17 സൈനിക വിമാനത്തിലാണ് ഇന്ത്യക്കാരെ തിരിച്ചയച്ചത്. ടെക്‌സാസിലെ സാന്‍ അന്റോണിയെ വിമാനത്താവളത്തില്‍നിന്നാണ് വിമാനം പറന്നുയര്‍ന്നത്.തിരിച്ചയച്ചവരില്‍ ഏറെയും പഞ്ചാബില്‍നിന്നുള്ളവരാണെന്നാണ് സൂചന. അമൃത്സര്‍ വിമാനത്താവളത്തിലായിരിക്കും വിമാനം ഇറങ്ങുക. ഇന്ത്യയില്‍ ഇറങ്ങുന്നതിന് മുമ്പ് ജര്‍മനിയിലെ റാംസ്റ്റെയിനില്‍ വിമാനം ഇന്ധനം നിറയ്ക്കാന്‍ നിര്‍ത്തും.
Source link