KERALAM

ചവറയിൽ 58കാരൻ അടിയേറ്റ് മരിച്ചു; രക്തംവാർന്ന് ഉറുമ്പരിച്ച് റോഡരികിൽ കിടന്നത് മണിക്കൂറുകൾ

ചവറ: കൊല്ലം നീണ്ടകരയിൽ വീടിന് സമീപം അടിയേറ്റ് രക്തം വാർന്ന് ഗൃഹനാഥൻ മരിച്ചു. നീണ്ടകര ചീലാന്തി ജംഗ്ഷൻ നെടുവേലിൽ ക്ഷേത്രത്തിന് സമീപം വിഷ്ണു നിവാസിൽ ഹരികൃഷ്ണനാണ് (58) മരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരീ ഭർത്താവ് സുരേഷ് ബാബുവിനെ (50) ചവറ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

രാവിലെ ഒൻപതരയോടെ റോഡരികിൽ രക്തംവാർന്ന് ഉറുമ്പരിച്ച നിലയിലാണ് ഹരികൃഷ്ണനെ കണ്ടെത്തിയത്. പൊലീസ് എത്തി നീണ്ടകര സർക്കാർ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. ഇടതുകാൽ ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.


Source link

Related Articles

Back to top button