BUSINESS

പാൽവില ഇൻസെന്റീവ് മിൽമ എറണാകുളം മേഖല 15 രൂപയാക്കി


കൊച്ചി∙ മിൽമ എറണാകുളം മേഖലാ യൂണിയൻ സംഘങ്ങളിൽ നിന്നു സംഭരിക്കുന്ന ഓരോ ലീറ്റർ പാലിനും കഴിഞ്ഞ വർഷം ഓഗസ്റ്റ് 11 മുതൽ അധികവിലയായി നൽകിയിരുന്ന 10 രൂപ 15 രൂപയാക്കുന്നതിന് ഭരണസമിതിയോഗം തീരുമാനിച്ചതായി ചെയർമാൻ സി.എൻ. വത്സലൻ പിള്ള അറിയിച്ചു. ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെയാണ് ഈ ആനുകൂല്യം.എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തോളം പ്രാഥമിക ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്കും, സംഘങ്ങൾക്കുമാണ് പ്രയോജനം ലഭിക്കുക.


Source link

Related Articles

Back to top button