KERALAM
കുന്നത്തുകാലിൽ വയോധിക മരിച്ച സംഭവത്തിൽ ദുരൂഹത; മൃതദേഹത്തിൽ പാടുകൾ, കല്ലറ ഇന്ന് പൊളിക്കും

തിരുവനന്തപുരം: കുന്നത്തുകാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ കല്ലറ ഇന്ന് പൊളിക്കും. മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിനെ തുടർന്നാണ് തീരുമാനം. എട്ട് ദിവസം മുമ്പാണ് ഒറ്റയ്‌ക്ക് താമസിച്ചിരുന്ന കുന്നത്തുകാൽ സ്വദേശിനി സെലീനാമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വയോധിക ധരിച്ചിരുന്ന ആഭരണങ്ങളും വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും മോഷണം പോയതായി ബന്ധുക്കൾ ആരോപിച്ചിരുന്നു.
മൃതദേഹത്തിൽ മുറിവുകൾ ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ജില്ലാ കളക്‌ടറുടെ അനുമതി തേടിയിരുന്നു. തഹസിൽദാരുടെ അനുമതി ലഭിച്ചതോടെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനിച്ചത്.
Source link