INDIA

‘സുപ്രീം കോടതി ഉത്തരവ് എല്ലാ ഭിന്നശേഷിക്കാർക്കും പരീക്ഷയ്ക്ക് സ്ക്രൈബ്’: സുപ്രീം കോടതി ഉത്തരവ്

സുപ്രീം കോടതി ഉത്തരവ് എല്ലാ ഭിന്നശേഷിക്കാർക്കും പരീക്ഷയ്ക്ക് സ്ക്രൈബ് | മനോരമ ഓൺലൈൻ ന്യൂസ് – Supreme Court orders scribes for all disabled exam candidates. This landmark decision overturns the 40% disability benchmark, ensuring inclusivity in examinations | India News, Malayalam News | Manorama Online | Manorama News

‘സുപ്രീം കോടതി ഉത്തരവ് എല്ലാ ഭിന്നശേഷിക്കാർക്കും പരീക്ഷയ്ക്ക് സ്ക്രൈബ്’: സുപ്രീം കോടതി ഉത്തരവ്

മനോരമ ലേഖകൻ

Published: February 04 , 2025 02:36 AM IST

1 minute Read

സുപ്രീം കോടതി

ന്യൂഡൽഹി ∙ ഭിന്നശേഷിക്കാരായ എല്ലാ വിദ്യാർഥികൾക്കും പരീക്ഷയെഴുതാൻ സഹായത്തിന് സ്ക്രൈബിനെ നിയോഗിക്കാമെന്നു സുപ്രീം കോടതി ഉത്തരവിട്ടു. 40 ശതമാനമോ അതിലേറെയോ ഭിന്നശേഷിയുള്ളവർക്കു (ബെഞ്ച്മാർക്ക് ഡിസെബിലിറ്റി) മാത്രം സ്ക്രൈബ് എന്ന നിബന്ധന പാടില്ല. കൈകളിൽ പേശീവലിവ് ഉണ്ടാക്കുന്ന ഫോക്കൽ ഹാൻഡ് ഡിസ്റ്റോണിയ നേരിടുന്ന വിദ്യാർഥിയുടെ ഹർജി പരിഗണിച്ചാണ് ഉത്തരവ്.

സ്ക്രൈബിനെ അനുവദിക്കുന്നതിനു ബെഞ്ച്മാർക്ക് ഡിസെബിലിറ്റി വ്യവസ്ഥ പാടില്ലെന്ന് 2021 ലെ വികാസ് കുമാർ കേസിൽ സുപ്രീം കോടതി വിധിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ഫോക്കൽ ഹാൻഡ് ഡിസ്റ്റോണിയ ബാധിച്ച വിദ്യാർഥിയുടെ കാര്യത്തിൽ കോടതി വ്യക്തത വരുത്തിയത്.

ഹർജിക്കാരന് 25% ആണു വൈകല്യം. ഇതു ബെഞ്ച്മാർക്ക് ഡിസെബിലിറ്റി പരിധിയിൽ വരാത്തതിനാൽ സിവിൽ സർവീസ് പരീക്ഷയിൽ സ്ക്രൈബിനെ നിയോഗിക്കാൻ കഴിയില്ലെന്ന് യുപിഎസ്‌സി നിലപാടെടുത്തു. ഇളവ് 2 മാസത്തിനുള്ളിൽ പ്രാബല്യത്തിലാക്കാൻ കോടതി നിർദേശിച്ചു.

English Summary:
Supreme Court: Supreme Court orders scribes for all disabled exam candidates. This landmark decision overturns the 40% disability benchmark, ensuring inclusivity in examinations.

mo-news-common-newdelhinews mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 3ljqbk6unul9o5tprnll0mvldp 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-educationncareer-union-public-service-commission


Source link

Related Articles

Back to top button