Site icon onlinekeralanews.com

‘ബ്രേക്ക് എടുക്കണമെങ്കിൽ കിറ്റ്‌കാറ്റ് കഴിക്കണമെന്നില്ല,കേരളത്തിലേക്ക് വരൂ’, വെറൈറ്റി പരസ്യവുമായി കേരള ടൂറിസം


ഈസ്റ്റർ കാലത്തേക്കായി പോളണ്ടിലേക്ക് കയറ്റിയയച്ച കിറ്റ്കാറ്റ് ചോക്ളേറ്റ് കാണാതായെന്ന വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. 12 ടൺ കിറ്റ്‌കാറ്റ് ചോക്ളേറ്റാണ് കാണാതെ പോയിരിക്കുന്നത്. ഇറ്റലിയിലെ ചോക്‌ളേറ്റ് നിർമ്മാണ കേന്ദ്രത്തിൽ നിന്ന് പോളണ്ടിലേക്ക് ട്രക്കിൽ കൊണ്ടുപോകും വഴിയാണ് ചോക്ളേറ്റ് നഷ്‌ടമായത്. ഇതോടെ ഈസ്റ്റർ സീസണിൽ പോളണ്ടിൽ കിറ്റ്കാറ്റ് ക്ഷാമമുണ്ടാകുമെന്ന് നിർമ്മാതാക്കളായ നെസ്‌ലെ കമ്പനി അറിയിച്ചു. ഇപ്പോൾ ഈ കിറ്റ്‌കാറ്റ് ക്ഷാമത്തെ രസകരമായ രീതിയിൽ ഉപയോഗിച്ചിരിക്കുകയാണ് കേരള ടൂറിസത്തിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിൽ. കേരള ടൂറിസം സോഷ്യൽ മീഡിയ പേജിലാണ് രസകരമായ പരസ്യം വന്നത്. ഔദ്യോഗിക പ്രസ്‌താവന എന്ന പേരിൽ നൽകിയിരിക്കുന്ന പോസ്റ്റിൽ കിറ്റ്‌കാറ്റ് ഷിപ്‌മെന്റ് കാണാതായതായി അറിഞ്ഞെന്നും കേരളത്തിലെവിടെയും അത് കണ്ടെത്തിയില്ലെന്നും അതുകൊണ്ട് കേരളത്തിലത് എത്തിയിട്ടില്ലെന്നും തമാശരൂപത്തിൽ പറയുന്നുണ്ട്. മാത്രമല്ല ശരിയായ ബ്രേക്ക് എടുക്കാൻ തോന്നുന്നുവെങ്കിൽ കേരളത്തിലേക്ക് പോന്നോളൂ എന്ന് ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. പോസ്റ്റിന് സമൂഹമാദ്ധ്യമങ്ങളിൽ രസകരമായതും കൗതുകകരമായതുമായ കമന്റുകൾ ധാരാളം വന്നുകഴിഞ്ഞു.


Source link

Exit mobile version