BUSINESS
അടുത്തത് ആർബിഐ വായ്പ നയം, 7ന് പ്രഖ്യാപിക്കും

ആർബിഐ നയ സമിതി (എംപിസി) യുടെ ഈ സാമ്പത്തിക വർഷത്തെ അവസാനത്തേതും ഈ കലണ്ടർ വർഷത്തിലെ ആദ്യത്തേതുമായ യോഗം 5 – 7 തീയതികളിലായി ചേരും. സാമ്പത്തിക വളർച്ച മന്ദീഭവിക്കുകയും പണപ്പെരുപ്പം അനഭിലഷണീയ നിലവാരത്തിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ആർബിഐ കൈക്കൊള്ളുന്ന ഏതു തീരുമാനവും വിപണിക്കു നിർണായകമായിരിക്കും. പലിശനിരക്കു കുറയ്ക്കുമെന്ന പ്രതീക്ഷ വ്യാപകമായുണ്ട്. വരും ദിവസങ്ങളിൽ വിപണിയുടെ ഗതി നിർണയിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനമായിരിക്കും.
Source link