BUSINESS
കേന്ദ്ര ബജറ്റ് വികസനം ലക്‌ഷ്യം വച്ചുള്ളതെന്ന് സി ഐ ഐ

കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പ്രതീക്ഷ നൽകുന്നതും രാജ്യത്തിന്റെ വികസനം ലക്‌ഷ്യമിടുന്നതാണെന്നും വ്യവസായ സമൂഹം. ബജറ്റുമായി ബന്ധപ്പെട്ടു സി ഐ ഐ കൊച്ചിയിൽ സംഘടിപ്പിച്ച മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിലാണീ അഭിപ്രായം ഉയർന്നത്. കൃഷി, എംഎസ്എംഇ, സ്റ്റാർട്ടപ്പുകൾ, നവീകരണം, നിക്ഷേപം തുടങ്ങിയ മേഖലകൾക്ക് ബജറ്റിൽ നൽകിയ പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി.വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് സമ്പദ് വ്യവസ്ഥയെ നയിക്കുന്ന ബജറ്റാണെന്ന് സിഐഐ കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ വിനോദ് മഞ്ഞില പറഞ്ഞു. കൃഷി, മധ്യവർഗം, കയറ്റുമതി, സ്റ്റാർട്ടപ്പുകൾ, ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പം എന്നിവയുൾപ്പെടെ സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യമാർന്ന മേഖലകളെ ഉൾക്കൊണ്ടുള്ള പോസിറ്റീവ് ബജറ്റാണിതെന്ന് അദ്ദേഹം പറഞ്ഞു.
Source link