BUSINESS
മള്‍ട്ടി അസറ്റ് ഫണ്ട് ഓഫറുമായി എല്‍ഐസി മ്യൂച്വല്‍ ഫണ്ട്

പ്രമുഖ ഫണ്ട് ഹൗസുകളിലൊന്നായ എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ബഹുവിധ ആസ്തികള്‍ക്കായി മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് ആരംഭിച്ചു. ഓഹരികളിലും കടപ്പത്രങ്ങളിലും സ്വര്‍ണത്തിലും നിക്ഷേപിക്കാവുന്ന മള്‍ട്ടി അസറ്റ് ഫണ്ടുകളാണ് എല്‍ഐസി മ്യൂച്വല്‍ ഫണ്ട് പുറത്തിറക്കിയിരിക്കുന്നത്. പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ഫെബ്രുവരി 7 ന് അവസാനിക്കും. വൈവിധ്യമാര്‍ന്ന ആസ്തികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല മൂലധന ലാഭം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതനുസരിച്ച് ഓഹരികളിലും അനുബന്ധ പദ്ധതികളിലും കടപ്പത്രങ്ങളിലും സ്വര്‍ണ ഇടിഎഫുകളിലും നിക്ഷേപിക്കാന്‍ കഴിയും.
Source link