CINEMA
അക്കാര്യമേ മറന്നേരെ, അവർ സ്ലീവ്‍ലെസ് പോലും ധരിക്കില്ല: സായ് പല്ലവിയെക്കുറിച്ച് സന്ദീപ് റെഡ്ഢി; കയ്യടി

അക്കാര്യമേ മറന്നേരെ, അവർ സ്ലീവ്‍ലെസ് പോലും ധരിക്കില്ല: സായ് പല്ലവിയെക്കുറിച്ച് സന്ദീപ് റെഡ്ഢി; കയ്യടി
‘പ്രേമം സിനിമ മുതലേ സായി പല്ലവിയുടെ അഭിനയം ഏറെ ഇഷ്ടമാണ്. അർജുൻ റെഡ്ഢി സിനിമയിൽ നായികയായി സായി പല്ലവിയാണ് ആദ്യം എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. അവരുടെ ഡേറ്റിനെകുറിച്ച് അന്വേഷിക്കാൻ കേരളത്തിലെ ഒരു കോർഡിനേറ്ററെ സമീപിച്ചു. അയാളല്ല കോഓർഡിനേറ്ററെന്ന് ഇപ്പോഴാണ് എനിക്കറിയാൻ കഴിഞ്ഞത്. എന്തായാലും സിനിമയുടെ കാര്യം അന്ന് അയാളോട് സംസാരിച്ചു. എന്റെ കയ്യിൽ ഒരു പ്രണയകഥയുണ്ട്, സായി പല്ലവിയെയാണ് നായികായി മനസ്സില്‍ കാണുന്നതെന്ന് പറഞ്ഞു. എന്തായിരിക്കും സിനിമയിലെ പ്രണയ ഭാഗങ്ങളെന്ന് അയാൾ തിരിച്ചു ചോദിച്ചു. ഇതുവരെ തെലുങ്ക് സിനിമയിൽ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രണയമായിരിക്കുമെന്ന് ഞാനും മറുപടിയായി പറഞ്ഞു.
Source link