KERALAM
പീഡന ശ്രമത്തിനിടെ യുവതി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി

കോഴിക്കോട്: മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി. മുക്കത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയാണ് പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. ശനിയാഴ്ച അർദ്ധരാത്രിയാണ് സംഭവം. ഹോട്ടൽ ഉടമസ്ഥനും രണ്ട് ജീവനക്കാരും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. വീഴ്ചയിൽ പരിക്കുപറ്റിയ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മുക്കം പൊലീസ് മൂന്നു പേർക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Source link