Live വഖഫ് ബിൽ പാർലമെന്റിൽ; സുരേഷ് ഗോപിയുടെ ‘ഉന്നതകുലജാത’ പരാമർശം ചർച്ച ചെയ്യണമെന്ന് സിപിഐ

നന്ദിപ്രമേയ ചർച്ചയ്ക്ക് ഇന്നു തുടക്കം; വഖഫ് ബില്ല് പാർലമെന്റിൽ – മനോരമ ഓൺലൈൻ ന്യൂസ്– Parliament | Latest News
ന്യൂഡൽഹി ∙ പാർലമെന്‍റില്‍ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് ഇന്ന് തുടക്കം. മറ്റന്നാൾ വരെയാണ് ചർച്ച. വഖഫ് ഭേദഗതി കരട് ബിൽ സംയുക്ത പാർലമെന്‍ററി സമിതി ഇന്ന് പാർലമെന്‍റിൽ വയ്ക്കും. സമിതി അധ്യക്ഷൻ ജഗദംബിക പാൽ റിപ്പോർട്ട് കഴിഞ്ഞ ദിവസം സ്പീക്കർക്കു നൽകിയിരുന്നു. ഈ സമ്മേളനത്തിൽത്തന്നെ ബിൽ പാസാക്കാനാണു കേന്ദ്രസർക്കാരിന്റെ നീക്കം. സുരേഷ് ഗോപിയുടെ വിവാദമായ ഉന്നതകുലജാത പരാമർശം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ നോട്ടിസ്. സിപിഐ അംഗം സന്തോഷ് കുമാറാണ് ഇക്കാര്യം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടിസ് നൽകിയത്.
എൻഡിഎ അംഗങ്ങൾ മുന്നോട്ടുവച്ച മാറ്റങ്ങൾ മാത്രമാണു ജഗദംബിക പാൽ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികൾ വിയോജനക്കുറിപ്പു നൽകിയിരുന്നു. ഈ കുറിപ്പിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയ ശേഷമാണു റിപ്പോർട്ടിൽ ചേർത്തിരിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. മുസ്‌ലിം സമുദായത്തിന്റെ ഭരണഘടന അവകാശങ്ങൾക്കെതിരായ അതിക്രമമാണ് ബിൽ എന്നാണു പ്രതിപക്ഷ ആരോപണം.
അതേസമയം, ബജറ്റ് അവഗണനകൾക്കെതിരെ സഭയിൽ ഇന്ന് പ്രതിപക്ഷ പ്രതിഷേധം ഉയരും. സഭയ്ക്കു അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
English Summary:
Parliament Session updates: Parliamentary debate on the President’s address and the Waqf Amendment Bill begins today.
mo-legislature-parliament mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-business-union-budget-2025 45eoov54rnvm585o1srt9ehm8b
Source link