KERALAM

ബഡ്ജറ്റ് വികസിത ഭാരതത്തിനുള്ള രൂപരേഖ: പി.കെ.കൃഷ്‌ണദാസ്

ന്യൂഡൽഹി: വികസിത ഭാരതത്തിനുള്ള രൂപരേഖയാണ് കേന്ദ്രബഡ്‌ജറ്റെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്‌ണദാസ് പറഞ്ഞു. ഹരിനഗറിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകർ, പാവപ്പെട്ടവർ, യുവാക്കൾ, സ്ത്രീകൾ, ഗ്രാമീണർ തുടങ്ങിയവരാണ് ബഡ്‌ജറ്റിന്റെ ഗുണഭോക്താക്കൾ. മുഴുവൻ വിഭാഗങ്ങളെയും തലോടുന്ന ബഡ്‌ജറ്റ് അവതരിപ്പാക്കാനോ നടപ്പാക്കാനോ ലോകത്തു ഒരു സർക്കാരുകൾക്കും സാദ്ധ്യമല്ല. ആംആദ്മി പാർട്ടിയുടെ തിരോധാനവും ‘ഇന്ത്യ” മുന്നണിയുടെ സർവനാശവും ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ സംഭവിക്കുമെന്നും പി.കെ.കൃഷ്‌ണദാസ് പറഞ്ഞു.


Source link

Related Articles

Back to top button