INDIALATEST NEWS

ജനങ്ങളുടെ വിശ്വാസം നേടാൻ ശ്രമിക്കണം, 2026ൽ അധികാരത്തിലെത്തും; പാർട്ടി പ്രവർത്തകർക്ക് കത്തയച്ച് വിജയ്


ചെന്നൈ ∙ സംസ്ഥാനത്ത് 1967ലും 1977ലും ഉണ്ടായ രാഷ്ട്രീയ മാറ്റത്തിനു സമാനമായ മാറ്റത്തിലൂടെ 2026ൽ അധികാരത്തിലെത്തുമെന്ന് തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റും നടനുമായ വിജയ് പറഞ്ഞു. പാർട്ടിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു പ്രവർത്തകർക്ക് എഴുതിയ കത്തിലാണ് വിജയ് ഇക്കാര്യം പറയുന്നത്. 1967ൽ ഡിഎംകെയും 1977ൽ അണ്ണാഡിഎംകെയും സംസ്ഥാനത്ത് ഭരണത്തിലെത്തിയത് സൂചിപ്പിച്ചായിരുന്നു പരാമർശം. ക്ഷേമ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം നേടാൻ ശ്രമിക്കണം. ടിവികെ ഏതെങ്കിലും വ്യക്തിക്ക് എതിരല്ല. വ്യക്തികളേക്കാളും വലുത് ജനാധിപത്യമാണെന്നും പൗരത്വ ഭേദഗതി നിയമം മുതൽ പരന്തൂർ വിമാനത്താവളം വരെയുള്ള വിഷയങ്ങളിൽ ജനക്ഷേമം മുൻനിർത്തിയാണു ടിവികെ പ്രവർത്തിച്ചതെന്നും വിജയ് പറയുന്നു. അഭിപ്രായങ്ങളിലും ആശയങ്ങളിലും ആരെയും ഭയക്കാതെ മുന്നോട്ടു പോകുകയാണെന്നും വിജയ് പറഞ്ഞു.വാർഷികാഘോഷത്തിന്റെ ഭാഗമായി ചെന്നൈ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് അദ്ദേഹം പാർട്ടി പതാക ഉയർത്തിയിരുന്നു. ദ്രാവിഡ ആചാര്യൻ പെരിയാർ‌, ഭരണഘടനാ ശിൽപി ഡോ. ബി.ആർ.അംബേദ്കർ‌, മുൻ മുഖ്യമന്ത്രി കാമരാജ്, സ്വാതന്ത്ര്യ സമര സേനാനികളായ വേലു നാച്ചിയാർ, അഞ്ജലയമ്മാൾ എന്നിവരുടെ പ്രതിമകൾ അനാഛാദനം ചെയ്തു. ഇവർ 5 പേരാണു പാർട്ടിയുടെ വഴികാട്ടികളെന്നു കഴിഞ്ഞ ഒക്ടോബറിൽ പ്രഥമ സമ്മേളനത്തിൽ വിജയ് പ്രഖ്യാപിച്ചിരുന്നു.


Source link

Related Articles

Back to top button