INDIA

ശുചിമുറിയിൽ കോളജ് വിദ്യാർഥി പ്രസവിച്ചു; ക്ലാസിലെത്തി കുഴഞ്ഞുവീണു, ഒളിപ്പിച്ച കുഞ്ഞിനെ പൊലീസ് കണ്ടെത്തി

ശുചിമുറിയിൽ കോളജ് വിദ്യാർഥി പ്രസവിച്ചു – Teenage Pregnancy | Tamilnadu News | Manorama Online

ശുചിമുറിയിൽ കോളജ് വിദ്യാർഥി പ്രസവിച്ചു; ക്ലാസിലെത്തി കുഴഞ്ഞുവീണു, ഒളിപ്പിച്ച കുഞ്ഞിനെ പൊലീസ് കണ്ടെത്തി

മനോരമ ലേഖകൻ

Published: February 03 , 2025 09:16 AM IST

1 minute Read

(Representative image)

ചെന്നൈ∙ കുംഭകോണത്ത് കോളജിലെ ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കു​ഞ്ഞിനെ ഒളിപ്പിച്ചതിനു ശേഷം തിരികെ ക്ലാസിലെത്തിയ വിദ്യാർഥി കുഴ​ഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് പ്രസവ വിവരം പുറത്തറിഞ്ഞത്. തുടർന്നു ശുചിമുറി പരിസരത്തു നിന്ന് കുഞ്ഞിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചു.

ബന്ധുവായ 27 വയസ്സുകാരനുമായി പ്രണയത്തിലായിരുന്നെന്നും ഇയാളാണ് കുഞ്ഞിന്റെ പിതാവെന്നും വിദ്യാർഥിനി പൊലീസിനു മൊഴി നൽകി. ഇവർ തമ്മിൽ വിവാഹിതരാകാൻ തീരുമാനിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ കുംഭകോണം വെസ്റ്റ് പൊലീസിനെയും തിരുവിടൈമരുതൂർ ഓൾ വിമൻ പൊലീസിനെയും നിയോഗിച്ചതായി അധികൃതർ പറഞ്ഞു.

English Summary:
Chennai College Student Gives Birth in Restroom, Baby Found Abandoned

mo-health-pregnancy 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-tamilnadu mo-educationncareer-college 7rnf57pi07e3timmn88a8j1kv2


Source link

Related Articles

Back to top button