അദ്ധ്യാപക പരിഷത്ത് സമ്മേളനം സമാപിച്ചു

പത്തനംതിട്ട: ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനം സമാപിച്ചു. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.എസ്.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.ജിഗി, എസ്.കെ.ജയകുമാർ, വി.എ.സൂരജ്, സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ടി.അനൂപ് കുമാർ സ്വാഗതവും കെ.കെ.ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.
യാത്രഅയപ്പ് സമ്മേളനം ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്ന് വിരമിക്കുന്ന എം.ടി.സുരേഷ് കുമാർ, എസ്.പ്രീനിൽകുമാർ, അനിത ജി.നായർ, പി.എ.കൃഷ്ണൻകുട്ടി, സി.എസ്.ബൈജു തുടങ്ങിയവരെ ആദരിച്ചു. പാറംകോട് ബിജു സ്വാഗതവും ജെ.ഹരീഷ് കുമാർ നന്ദിയും പറഞ്ഞു.
കെ.സ്മിതയുടെ അദ്ധ്യക്ഷതയിൽ നടന്ന വിദ്യാഭ്യാസ സമ്മേളനം കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മേൽ ഉദ്ഘാടനം ചെയ്തു. അരുൺകുമാർ സ്വാഗതവും കെ.വി.ബിന്ദു നന്ദിയും പറഞ്ഞു. ആർ.എസ്.എസ് ഉത്തരകേരള പ്രാന്ത ഗ്രാമവികാസ് പ്രമുഖ് എൻ.കെ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച സമാപന സഭയിൽ കെ.ഷാജിമോൻ സ്വാഗതവും ബി.മനോജ് നന്ദിയും പറഞ്ഞു. പൊതുസമ്മേളനം മുൻ എം.എൽ.എ പി.സി.ജോർജ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: സംസ്ഥാന പ്രസിഡന്റ്- കെ.സ്മിത, ജനറൽ സെക്രട്ടറി ടി.അനൂപ് കുമാർ, ട്രഷറർ കെ.കെ.ഗിരീഷ് കുമാർ. ഉപാദ്ധ്യക്ഷൻമാർ: കെ.പ്രഭാകരൻ നായർ, സി.കെ.രമേശൻ, ആർ.ജിഗി, കെ.കെ.രാജേഷ്. സെക്രട്ടറിമാർ: എ.ജെ.ശ്രീനി, കെ.വി.ബിന്ദു, എ.വി.ഹരിഷ്, ഹരി ആർ.വിശ്വനാഥ്, എ.അരുൺ.
Source link