KERALAM
റഹീമിന്റെ മോചനം: ഏഴാം തവണയും മാറ്റി

കോഴിക്കോട്: വധശിക്ഷയിൽ നിന്ന് മുക്തനായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനക്കേസിൽ വിധി പറയുന്നത് ഏഴാം തവണയും മാറ്റി. രാവിലെ 8ന് കേസ് കോടതി പരിഗണിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം,കേസ് മാറ്രാൻ കാരണമെന്താണെന്നും അടുത്ത സിറ്റിംഗ് തീയതി അറിയിച്ചിട്ടില്ലെന്നും റഹീം നിയമ സഹായ സമിതി അറിയിച്ചു. സൂക്ഷ്മപരിശോധനയ്ക്കും കൂടുതൽ പഠനത്തിനും സമയം ആവശ്യമാണെന്ന് കോടതി അറിയിച്ചതിനെ തുടർന്നാണ് കഴിഞ്ഞ 15ന് പരിഗണിച്ച കേസ് ഇന്നലത്തേക്ക് മാറ്റിയത്.
Source link