INDIA

വഖഫ് ബിൽ: ജെപിസി റിപ്പോർട്ട് ഇന്ന് ലോക്സഭയിൽ

വഖഫ് ബിൽ: ജെപിസി റിപ്പോർട്ട് ഇന്ന് ലോക്സഭയിൽ | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Parliament | Wakf Bill | Wakf Amendment Bill | JPC Report | Lok Sabha | Jagadambika Pal – Waqf Bill: JPC report in lok sabha today | India News, Malayalam News | Manorama Online | Manorama News

വഖഫ് ബിൽ: ജെപിസി റിപ്പോർട്ട് ഇന്ന് ലോക്സഭയിൽ

മനോരമ ലേഖകൻ

Published: February 03 , 2025 02:05 AM IST

1 minute Read

ഈ സമ്മേളനത്തിൽത്തന്നെ പാസാക്കാൻ കേന്ദ്രനീക്കം

പാർലമെന്റ് കെട്ടിടം (ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ)

ന്യൂഡൽഹി ∙ വഖഫ് ഭേദഗതി ബിൽ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) റിപ്പോർട്ട് ഇന്നു ലോക്സഭയിൽ വയ്ക്കും. സമിതി അധ്യക്ഷൻ ജഗദംബിക പാൽ റിപ്പോർട്ട് കഴിഞ്ഞ ദിവസം സ്പീക്കർക്കു നൽകിയിരുന്നു. ഈ സമ്മേളനത്തിൽത്തന്നെ ബിൽ പാസാക്കാനാണു കേന്ദ്രസർക്കാരിന്റെ നീക്കം.

എൻഡിഎ അംഗങ്ങൾ മുന്നോട്ടുവച്ച മാറ്റങ്ങൾ മാത്രമാണു റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികൾ വിയോജനക്കുറിപ്പു നൽകിയിരുന്നു. ഈ കുറിപ്പിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയ ശേഷമാണു റിപ്പോർട്ടിൽ ചേർത്തിരിക്കുന്നതെന്ന് കോൺഗ്രസ് അംഗം സയദ് നസീർ ഹുസൈൻ, എഐഎംഐഎം അംഗം അസദുദ്ദീൻ ഉവൈസി എന്നിവർ ആരോപിച്ചു. മുസ്‌ലിം സമുദായത്തിന്റെ ഭരണഘടനാ അവകാശങ്ങൾക്കെതിരായ അതിക്രമമാണ് ബിൽ എന്നാണു പ്രതിപക്ഷ ആരോപണം.

English Summary:
Waqf Bill: JPC report in lok sabha today

ne6do7lo262ivn9e8j0o3noja mo-legislature-parliament mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-legislature-centralgovernment


Source link

Related Articles

Back to top button