മലയോര സമര യാത്ര രാഷ്ട്രീയ ജാഥയല്ല: വി.ഡി. സതീശൻ

മേപ്പാടി: യു.ഡി.എഫിന്റെ മലയോര സമര യാത്ര ഒരു രാഷ്ട്രീയ ജാഥയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മലയോര സമര യാത്രയുടെ ഭാഗമായി വയനാട് മേപ്പാടിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയോരത്തെ ജനങ്ങളുടെ സങ്കടങ്ങളിൽ ഐക്യദാർഢ്യം അറിയിക്കാനാണ് യാത്ര നടത്തുന്നത്.
പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതു വരെ യു.ഡി.എഫ് ഒപ്പമുണ്ടാകും. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തും. ഈ സർക്കാർ ഒന്നും ചെയ്തില്ലെങ്കിൽ ഐക്യ ജനാധിപത്യ മുന്നണി കൊടുങ്കാറ്റു പോലെ തിരിച്ചുവരുമ്പോൾ ഇതിനെല്ലാം പരിഹാരമുണ്ടാക്കും. ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന വനനിയമം കൊണ്ടുവരാൻ സർക്കാർ ശ്രമിച്ചപ്പോഴാണ് തങ്ങൾ സമരം പ്രഖ്യാപിച്ചത്. ജാഥ പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനുള്ളിൽ നിയമം പിൻവലിച്ച് സർക്കാർ ഓടി. അതുതന്നെയാണ് ഈ ജാഥയുടെ ആദ്യ വിജയം. ജാഥയിൽ ഉന്നയിച്ച എല്ലാ കാര്യങ്ങളും നടത്തിയെടുക്കുന്നതിനു വേണ്ടി യു.ഡി.എഫ് പോരാട്ടം തുടരും.
Source link