തിരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ കോൺഗ്രസിന്റെ ‘ഈഗിൾ’; ലക്ഷ്യം ക്രമക്കേടുകള്‍ തടയൽ

തിരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ കോൺഗ്രസിന്റെ ‘ഈഗിൾ’; എട്ടംഗ സമിതി | മനോരമ ഓൺലൈൻ ന്യൂസ് – Congress formed Committee to Combat Election Irregularities | Congress | Election | India News Malayalam | Malayala Manorama Online News
തിരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ കോൺഗ്രസിന്റെ ‘ഈഗിൾ’; ലക്ഷ്യം ക്രമക്കേടുകള്‍ തടയൽ
ഓൺലൈൻ ഡെസ്ക്
Published: February 02 , 2025 09:38 PM IST
1 minute Read
ഫയൽചിത്രം: മനോരമ
ന്യൂഡല്‍ഹി ∙ തിരഞ്ഞെടുപ്പ് നിരീക്ഷണത്തിനും ക്രമക്കേടുകള്‍ തടയുന്നതിനും കമ്മിറ്റി രൂപീകരിച്ച് കോണ്‍ഗ്രസ്. ഈഗിള്‍ (എംപവേഡ് ആക്‌ഷൻ ഗ്രൂപ്പ് ഒഫ് ലീഡേഴ്സ് ആന്റ് എക്സ്പർട്ട്സ്) എന്ന പേരിലാണ് എട്ടംഗ സമിതി രൂപീകരിച്ചത്. മുതിര്‍ന്ന നേതാക്കളും വിദഗ്ദരും കമ്മിറ്റിയിലുണ്ടാകും.
അജയ് മാക്കന്‍, ദിഗ്‌വിജയ് സിങ്, അഭിഷേക് മനു സിങ്‍വി, പ്രവീണ്‍ ചക്രവര്‍ത്തി, പവന്‍ ഖേര, ഗുര്‍ദീപ് സിങ് സപ്പാല്‍, നിതിന്‍ റാവത്ത്, ചല്ല വമിഷി ചാന്ദ് റെഡ്ഡി എന്നിവരാണ് സമിതിയിലുള്ളത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക ക്രമക്കേടായിരിക്കും ആദ്യം പരിശോധിക്കുക.
വിശദമായ റിപ്പോര്‍ട്ട് പാര്‍ട്ടി നേതൃത്വത്തിനു ഉടൻ നൽകും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ കുറിച്ചും സമിതി പരിശോധിക്കും. തിരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങളിൽ ക്രമക്കേടുകള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യുകയും നടപടിയെടുക്കുകയും ചെയ്യുകയാണ് സമിതിയുടെ ഉത്തരവാദിത്തം.
English Summary:
Congress formed EAGLE Committee: Congress’s EAGLE committee will investigate election irregularities. The eight-member group, including senior leaders and experts, will first focus on the Maharashtra voter list before examining upcoming elections.
3etgehbfpo45nl9btvv89rl4qg 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-politics-elections mo-news-world-countries-india-indianews mo-politics-leaders-ajaymaken mo-politics-leaders-digvijayasingh mo-politics-parties-congress
Source link