BUSINESS

ആദായനികുതി ഇനിമുതല്‍ ആഹ്ലാദ നികുതിയോ ആഘാത നികുതിയോ


ഇടത്തരക്കാരന്‍ ഒരു പൂവു ചോദിച്ചപ്പോള്‍ ഒരു വസന്തം തന്ന ധനമന്ത്രി നിർമ സീതാരാമൻ നല്‍കിയെന്നാണ് ആദായ നികുതി ഇളവിനെക്കുറിച്ച് പെതുവേ വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍ ആഴത്തില്‍ പരിശോധിക്കുമ്പോള്‍ പൂവ് പ്രതീക്ഷിച്ചവര്‍ക്ക് ലഭിച്ചത് ഒരു ഗ്രോബാഗ് മാത്രമാണ് എന്ന് വിശ്വസിക്കുന്നവരും ഇടത്തരക്കാരുടെ ഇടയിലുണ്ട്.12 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് ആദായ നികുതി ഒഴിവാക്കിയത് ജീവിതത്തില്‍ പ്രകാശം പരത്തണമെങ്കില്‍ ഇടത്തരക്കാരന്‍ തന്നെ സ്വയം വിത്തും വളവുമിട്ട് നട്ടുനനച്ചുവളര്‍ത്തേണ്ടിവരും. ആദായ നികുതിയെ ആഘാത നികുതിയായി മാറ്റുന്ന എല്ലാ ഘടകങ്ങളെയും അതുപോലെ നിലനിര്‍ത്തിയിരിക്കുകയാണ് ഇത്തവണെയും.


Source link

Related Articles

Back to top button