BUSINESS

കേരളം വീണ്ടും കടമെടുക്കുന്നു; ഇക്കുറി 3,000 കോടി, ഇ-കുബേരനെ തേടി മറ്റ് 12 സംസ്ഥാനങ്ങളും


സാമ്പത്തികാവശ്യങ്ങൾക്ക് പണം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. ഫെബ്രുവരി 4ന് റിസർവ് ബാങ്കിന്റെ ഇ-കുബേർ‌ സംവിധാനം വഴി കടപ്പത്രങ്ങളിറക്കി 3,000 കോടി രൂപയാണ് കേരളം സമാഹരിക്കുക. 13 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള 1,000 കോടി രൂപയുടെയും 25 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള 2,000 കോടി രൂപയുടെയും കടപ്പത്രങ്ങളാണ് കേരളം പുറത്തിറക്കുകയെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കി.ഫെബ്രുവരി 4ന് 3,000 കോടി രൂപ എടുക്കുന്നതോടെ നടപ്പു സാമ്പത്തിക വർഷത്തെ (2024-25) മാത്രം കേരളത്തിന്റെ കടം 39,712 കോടി രൂപയാകും. സംസ്ഥാന സർക്കാരിന്റെ പൊതുകടം ഉൾപ്പെടെയുള്ള ബാധ്യതകൾ കഴിഞ്ഞ സാമ്പത്തിക വർഷ (2023-24) പ്രകാരം മാത്രം 4.15 ലക്ഷം കോടി രൂപയാണെന്ന് സിഎജി റിപ്പോർട്ട് ചെയ്തിരുന്നു. ശമ്പളം, പെൻഷൻ വിതരണം, വികസനാവശ്യങ്ങൾക്ക് പണം ഉറപ്പാക്കൽ എന്നിവയ്ക്കായാണ് സംസ്ഥാന സർക്കാർ കടമെടുക്കുന്നത്.


Source link

Related Articles

Back to top button