സ്വകാര്യദൃശ്യം പുറത്താകുമെന്ന് ഭയം; ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്തു കൊന്നു, വായ്പയെടുത്ത് ക്വട്ടേഷൻ

ലക്നൗ∙ മുസാഫർനഗറിൽ 21 വയസ്സുകാരിയായ ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ആശിഷ് അറസ്റ്റിൽ. രണ്ട് കൊലയാളികൾക്കു പണം നൽകുന്നതിനായി ബാങ്കിൽനിന്ന് 40,000 രൂപ വായ്പയെടുത്താണ് ഇയാൾ യുവതിയെ കൊന്നത്. വാടക കൊലയാളികളായ ശുഭം, ദീപക് എന്നിവർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. 2 വർഷമായി പ്രതിയും പെൺകുട്ടിയും തമ്മിൽ അവിഹിത ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരുമിച്ചുള്ള ചില സ്വകാര്യ ഫോട്ടോകളും വിഡിയോകളും കാട്ടി യുവതി ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്നാണ് പ്രതി മൊഴി നൽകിയത്. അപമാനം ഭയന്ന് ആശിഷ് വാടക കൊലയാളികളുമായി ഗൂഢാലോചന നടത്തി. ഇതിനു പിന്നാലെ ബാങ്കിൽ നിന്ന് വായ്പയെടുത്തു. ഇരുവർക്കും മുൻകൂറായി പതിനായിരം രൂപ വീതം നൽകി. കൊലപാതകത്തിനു ശേഷം ബാക്കി നൽകാമെന്നായിരുന്നു വാഗ്ദാനം. പ്രതികൾ ആദ്യം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. തുടർന്ന് സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. തെളിവു നശിപ്പിക്കാൻ മൃതദേഹം കത്തിച്ചു. പെൺകുട്ടിയുടെ അടിവസ്ത്രങ്ങൾ കേടുകൂടാതെയും മറ്റ് വസ്ത്രങ്ങൾ കത്തിച്ച നിലയിലും കണ്ടെത്തിയത് ലൈംഗികാതിക്രമം നടന്നുവെന്ന സംശയം തുടക്കം മുതൽ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
Source link