BUSINESS

ആശ്വാസമായി ബജറ്റ്; ഇനി പന്ത് റിസർവ് ബാങ്കിന്റെ കോർട്ടിൽ, പലിശഭാരം കുറച്ചാൽ ഡബിളാനന്ദം!


കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ 12.75 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതി ബാധ്യതയിൽ നിന്ന് ഒഴിവാക്കി കഴിഞ്ഞു. പുറമേ ആദായനികുതിയിലെ പുതിയ സ്കീമിലെ സ്ലാബുകൾ പരിഷ്കരിച്ചതും ഒട്ടേറെപ്പേർക്ക് ആശ്വാസം. ഇനി റിസർവ് ബാങ്കിന്റെ ഊഴമാണ്. കുറയ്ക്കുമോ പലിശഭാരം? കുറച്ചാൽ, അതു ബോണസ്; ആദായനികുതി ഇളവിന് പിന്നാലെ പലിശയിളവും; ഡബിളാനന്ദം!ഫെബ്രുവരി 5 മുതൽ 7 വരെയാണ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതിയുടെ (എംപിസി) യോഗം. 7ന് പണനയം പ്രഖ്യാപിക്കും. അടിസ്ഥാന പലിശനിരക്ക് അഥവാ റീപ്പോനിരക്ക് കാൽശതമാനം (0.25%) കുറച്ചേക്കുമെന്നാണ് പൊതു വിലയിരുത്തൽ. റിസർവ് ബാങ്കിന്റെ നടപ്പു സാമ്പത്തിക വർഷത്തെ (2024-25) അവസാന ദ്വൈമാസ പണനയ യോഗവുമാണിത്. പലിശ കുറച്ചാൽ ബാങ്ക് വായ്പകളുടെ പലിശഭാരം കുറയുമെന്നത് ജനങ്ങൾക്ക് നേട്ടമാകും.


Source link

Related Articles

Back to top button