കൊച്ചി ∙ കോർപറേറ്റ് മേഖലയ്ക്കു ബജറ്റ് നിർദേശങ്ങളിൽ പൊതുവേ സംതൃപ്തി. വ്യവസായ സാരഥികളും വിവിധ സംഘടനകളും ബജറ്റിനെ ഒരേ സ്വരത്തിലാണു പിന്തുണയ്ക്കുന്നത്. അടിയന്തര സാമ്പത്തിക വെല്ലുവിളികളെ നേരിടാനുള്ള ശക്തമായ ശ്രമമാണു ബജറ്റ് നിർദേശങ്ങളിലുള്ളതെന്നു ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) പറയുന്നു.ആകമാനവും സുസ്ഥിരവുമായ വളർച്ചയ്ക്കുള്ള നടപടികളാണു ബജറ്റിലുള്ളതെന്ന അഭിപ്രായമാണു കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) യുടേത്. പ്രതീക്ഷിച്ചിരുന്നതിനെക്കാൾ വളരെ നല്ല ബജറ്റ് എന്ന് അസോഷ്യേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ (അസോച്ചെം) അഭിപ്രായപ്പെടുന്നു.
Source link
Union Budget 2025 ബജറ്റിൽ കോർപറേറ്റുകൾക്ക് തൃപ്തി; ഓഹരി വിപണിക്ക് നിരാശ, മലക്കംമറിഞ്ഞ് റെയിൽവേ ഓഹരികൾ
