KERALAM
ആശ ശോഭനയ്ക്ക് നവാഗത പുരസ്കാരം

മുംബയ് : പോയ വർഷം അരങ്ങേറ്റം നടത്തിയ മികച്ച വനിതാ ക്രിക്കറ്റർക്കുള്ള ബി.സി.സി.ഐ പുരസ്കാരം സ്വന്തമാക്കി മലയാളിയായ ആശ ശോഭന . തന്റെ 33-ാം വയസിലാണ് ആശ കഴിഞ്ഞ മേയിൽ ബംഗ്ളാദേശിനെതിരെ സിൽഹത്തിൽ ട്വന്റി-20യിലും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ബെംഗളുരുവിൽ ഏകദിനത്തിലും അരങ്ങേറിയത്. കഴിഞ്ഞ വർഷം കളിച്ച ആറ് ട്വന്റി-20കളിൽനിന്ന് 9 വിക്കറ്റുകളും രണ്ട് ഏകദിനങ്ങളിൽ നിന്ന് 9 വിക്കറ്റുകളും നേടിയിട്ടുണ്ട്.
പോയവർഷത്തെ മികച്ച പുരുഷ താരമായി ജസ്പ്രീത് ബുംറയേയും വനിതാ താരമായി സ്മൃതി മാന്ഥനയേയും തിരഞ്ഞെടുത്തു.ഇരുവരും ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പുരസ്കാരവും നേടിയിരുന്നു. പുരുഷൻമാരിൽ സർഫറാസ് ഖാനാണ് നവാഗത പുരസ്കാരം. തനുഷ് കോട്ടിയാനാണ് മികച്ച ആഭ്യന്തര താരം. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിനുള്ള പുരസ്കാരം മുംബയ് ക്രിക്കറ്റ് അസോസിയേഷനാണ്.
Source link