തിരുവനന്തപുരം ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള പ്രത്യേക സഹായമെങ്കിലും കേന്ദ്ര ബജറ്റിലുണ്ടാകുമെന്ന കേരളത്തിന്റെ പ്രതീക്ഷ പാഴായി. ഉടൻ ഉദ്ഘാടനം പ്രതീക്ഷിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്കും പിന്തുണയില്ല.വർഷങ്ങളായി ഇതാണു പതിവെന്നതിനാൽ സംസ്ഥാന സർക്കാരിനു വലിയ ഞെട്ടലില്ല. ധനവകുപ്പു വൃത്തങ്ങൾ പങ്കുവയ്ക്കുന്ന ആശങ്ക മറ്റൊന്നാണ്. ആദായനികുതിയിളവു മൂലം കേന്ദ്ര സർക്കാരിനു നികുതിവരുമാനം കുറയുമ്പോൾ അതിന്റെ വിഹിതം ലഭിക്കുന്ന കേരളത്തിനും തിരിച്ചടിയായേക്കും.
Source link
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്ക, ഉള്ളതും പോകുമോ
