ന്യൂഡൽഹി ∙ കത്തെഴുതാക്കാലത്തു കഥ കഴിഞ്ഞെന്നു കരുതപ്പെട്ട തപാൽ വകുപ്പ് രാജ്യത്തു വൻ മടങ്ങിവരവിന്റെ പുതുകഥയെഴുതും. ഇതുസംബന്ധിച്ച സുപ്രധാന പ്രഖ്യാപനം ബജറ്റിലുണ്ട്. ചരക്ക് ഗതാഗതം ഉൾപ്പെടെ രാജ്യത്ത് എല്ലാത്തരം വിനിമയത്തിനും പോന്ന കൂറ്റൻ സ്ഥാപനമായി ‘ഇന്ത്യ പോസ്റ്റിനെ’ മാറ്റുമെന്നു ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കുന്ന ശക്തിയായി മാറ്റുകയാണ് ലക്ഷ്യം. കഴിഞ്ഞ സെപ്റ്റംബറിൽ ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഈ മാറ്റത്തെക്കുറിച്ചു സൂചിപ്പിച്ചിരുന്നു. വലിയ ലോജിസ്റ്റിക് സ്ഥാപനമാക്കുക വഴി ഇന്ത്യ പോസ്റ്റിനെ മൂന്നോ നാലോ വർഷം കൊണ്ടു സാമ്പത്തികമായി മികച്ച നേട്ടം നൽകുന്ന സ്ഥാപനമാക്കി മാറ്റാൻ കഴിയുമെന്നു സർക്കാർ കരുതുന്നു. അതിനായി ധനമന്ത്രാലയത്തിന്റെ പിന്തുണ സിന്ധ്യ തേടിയിരുന്നു. ബജറ്റിൽ ഇടംപിടിച്ചതോടെ ടെലികോം മന്ത്രാലയം നടപടികളിലേക്കു കടക്കും.
Source link
Union Budget 2025 മടക്കത്തപാൽ! ലോജിസ്റ്റിക് സ്ഥാപനമായി തപാൽ വകുപ്പിന്റെ മടങ്ങിവരവ്
